യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഗോള്‍ഫ് ക്ലബ്: കടമ്പ നീങ്ങി
എറണാകുളം(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009   ( 13:15 IST )
തിരുവനന്തപുരത്തെ വിവാദമായ ഗോള്‍ഫ്‌ ക്ലബ്‌ സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. ക്ലബ്‌ ഏറ്റെടുക്കാന്‍ സര്‍ക്കാരിന്‌ അവകാശമുണ്ടെന്ന സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ ഗോള്‍ഫ്‌ ക്ലബ്‌ ഭാരവാഹികള്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ്‌ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

സ്ഥലമുടമയും ലൈസന്‍സിയും തമ്മിലുള്ള ബന്ധത്തില്‍ സ്ഥലമുടമയെന്ന നിലയില്‍ സര്‍ക്കാരിനാണ് മേല്‍ക്കോയ്മയെന്ന് കോടതി പറഞ്ഞു. ‌വ്യവസ്ഥകള്‍ക്കു വിധേയമായി പരിമിതമായ അവകാശമാണു ലൈസന്‍സിക്കുള്ളതെന്നു കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. നേരത്തെ ക്ലബ് ഏറ്റെടുത്തെ സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണിച്ചാണ് ഉത്തരവ്. എന്നാല്‍ പുതിയ നോട്ടീസ്‌ നല്‍കിയ ശേഷം സര്‍ക്കാരിന് ക്ലബ്‌ ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ക്ലബിന് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസ്ഥാ ലംഘനം ബോധ്യപ്പെട്ടാല്‍ ഭൂമി തിരിച്ചെടുക്കാന്‍ തടസ്സമില്ലെന്നതായിരുന്നു സര്‍ക്കാരിന്‍റെ പ്രധാന വാദം. ഗോള്‍ഫ്‌ ക്ലബ്ബിനും അനുബന്ധ സ്പോര്‍ട്സ്‌ ആവശ്യങ്ങള്‍ക്കും നല്‍കിയ സ്ഥലം വേറിട്ട ക്ലബ്‌ ആവശ്യങ്ങള്‍ക്കും വിദേശ മദ്യവില്‍പനയ്ക്കും മറ്റു വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിച്ചതു വ്യവസ്ഥാ ലംഘനമാണ്‌. ലൈസന്‍സിയുടെ പക്കല്‍ നിന്നു സ്ഥലം വീണ്ടെടുത്തു കഴിഞ്ഞാല്‍ നഷ്ടപരിഹാര തര്‍ക്കമുന്നയിക്കാമെന്നല്ലാതെ ഭൂമി തിരികെ ആവശ്യപ്പെടാന്‍ വ്യവസ്ഥയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സംവരണം: നിലപാടില്‍ മാറ്റമില്ല
നാദാപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
അഭയ‌: അന്വേഷണം തുടരണമെന്ന് കോടതി
കോഴിക്കോടിന്‌ ഹാട്രിക്‌ കിരീടം
ശബരിമലയില്‍ പണിമുടക്ക് നിരോധിക്കും
വിഴിഞ്ഞം: തല്‍സ്ഥിതി തുടരണം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...