|
| ദേവസ്വം നിയമനം അംഗീകരിക്കില്ല: പിഎസ്‌സി |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009 ( 16:15 IST ) | |
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന താത്കാലിക നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ കെ വി സലാഹുദ്ദീന്‍ വ്യക്‌തമാക്കി. നിയമനം പിഎസ്‌സിക്ക് വിട്ടതിനാല്‍ ദേവസ്വം നിയമനങ്ങള്‍ക്കായി പിഎസ്‌സി തെരഞ്ഞെടുപ്പ് രീതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ താല്‍കാലിക നിയമനം നടത്തുന്ന ദേവസ്വം ബോര്‍ഡ് നടപടികള്‍ ശരിയല്ലെന്നും ചെയര്‍മാന്‍ വ്യക്‌തമാക്കി.
നിയമനത്തിന് 50:50 സംവരണ അനുപാതം സംബന്ധിച്ച് സര്‍ക്കാര്‍ പിഎസ്‌സിക്ക് കൃത്യമായ വിവരം നല്‍കിയിരുന്നില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാരിന്‍റെ അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തസ്‌തികകള്‍ ഇരുപതിന്‍റെ യൂണിറ്റായി കണക്കാക്കിയുള്ള നിയമനത്തിന് മുന്‍കാല പ്രാബല്യം നല്‍കുമ്പോള്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പിഎസ്‌സി കണക്കാക്കിയിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|