യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അഭയ കേസ്‌: അന്വേഷണം തുടരാം
എറണാകുളം(ഏജന്‍സി), ചൊവ്വ, 6 ജനുവരി 2009   ( 16:15 IST )
അഭയകേസില്‍ നിലവിലുള്ള സംഘത്തിന് തന്നെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇതിന് സാങ്കേതിക തടസമൊന്നുമില്ലെന്നും അന്വേഷണം നിര്‍ത്തി വയ്ക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നാര്‍ക്കോ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട്‌ കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്ന്‌ ജസ്റ്റിസ്‌ ആര്‍ ബസന്ത്‌ നിരീക്ഷിച്ചു.

ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബിനെ കുറിച്ച്‌ രണ്ടു ജഡ്‌ജിമാരുടെ വിധികള്‍ പരസ്‌പര വിരുദ്ധമാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയുണ്ടായ ജസ്റ്റിസ്‌ കെ ഹേമയും അതിന് മുന്‍പ് ജസ്റ്റിസ്‌ വി രാംകുമാറും നടത്തിയ നിരീക്ഷണങ്ങളിലുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി ബി ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു ജസ്റ്റിസ്‌ ബസന്ത്‌.

സിംഗിള്‍ ബഞ്ച്‌ ഉത്തരവുകളിലെ വൈരുദ്ധ്യം പരിഗണിച്ച്‌ അന്വേഷണത്തിലെ നിരീക്ഷണം ഡിവിഷണല്‍ ബഞ്ചിന്‌ കൈമാറുന്നത്‌ പരിഗണിക്കാം. സിബിഐ സമര്‍പ്പിച്ച ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ പരിഗണിക്കവേയാണ്‌ ജസ്‌റ്റീസ്‌ ആര്‍. ബസന്ത്‌ ഇക്കാര്യമറിയിച്ചത്‌. അതേസമയം ജസ്‌റ്റീസ്‌ ആര്‍ ബസന്ത്‌ തന്നെ കേസ്‌ അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കണമെന്ന്‌ സിബിഐയുടേയും അഭയയുടെ പിതാവിന്‍റേയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണ ചുമതല ഏതു കോടതിക്കാണെന്ന്‌ വ്യാഴാഴ്‌ച വ്യക്‌തമാക്കുമെന്ന്‌ ജസ്‌റ്റീസ്‌ ആര്‍ ബസന്ത്‌ അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദേവസ്വം നിയമനം അംഗീകരിക്കില്ല: പിഎസ്‌സി
പിണറായി വിരട്ടാന്‍ നേക്കേണ്ട: പണിക്കര്‍
അഭയ: സിബിഐ ഹര്‍ജി നല്‍കി
ഗോള്‍ഫ് ക്ലബ്: കടമ്പ നീങ്ങി
സംവരണം: നിലപാടില്‍ മാറ്റമില്ല
നാദാപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...