യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വൈദ്യുതി സര്‍ച്ചാര്‍ജ് പിന്‍വലിച്ചു
തിരുവനന്തപുരം(ഏജന്‍സി), ശനി, 28 ഫെബ്രുവരി 2009   ( 17:05 IST )
സംസ്ഥാനത്തെ വൈദ്യുതി സര്‍ച്ചാര്‍ജ് പിന്‍വലിച്ചു. സര്‍ച്ചാര്‍ജ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാ‍രിന്‍റെ ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതോടെയാണിത്.

വെള്ളിയാഴ്ചയാണ്, സര്‍ക്കാര്‍ സര്‍ചാര്‍ജ്‌ പിന്‍വലിക്കാന്‍ റെഗുലേറ്ററി കമ്മീഷനോട്‌ ശുപാര്‍ശ ചെയ്തത്‌. മാര്‍ച്ച്‌ ഒന്നു മുതല്‍ സര്‍ചാര്‍ജ്‌ പിന്‍വലിക്കാനാണ്‌ ഇതില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

താപവൈദ്യുതിക്ക്‌ 12 രൂപയായി ഉയര്‍ന്നപ്പോഴായിരുന്നു 80 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നു യൂണിറ്റ്‌ ഒന്നിന്‌ 50 പൈസ നിരക്കില്‍ വൈദ്യുതി സര്‍ചാര്‍ജ്‌ ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിന്‍റെ നഷ്ടം നികത്താനായിരുന്നു ഇത്‌.

സെപ്‌തംബര്‍ മുതലാണു സര്‍ച്ചാര്‍ജ്‌ ഈടാക്കിയിരുന്നത്‌. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും നാഫ്‌തക്കും വിലകുറഞ്ഞതാണ്‌ സര്‍ചാര്‍ജ്‌ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സര്‍ച്ചാര്‍ജ്‌ പിന്‍വലിക്കുക വഴി പ്രതിദിനം ഒരുകോടി രൂപയുടെ ബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ടാകും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സീറ്റ് വിഭജനം: തര്‍ക്കമില്ലെന്ന് വിശ്വന്‍
കേരളരക്ഷായാത്ര നിര്‍ത്തി വെച്ചു
സീറ്റ് വിഭജനം സിപിഎമ്മിന് തലവേദനയാകും
ഹൈക്കോടതി ബഞ്ച്: കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹം
സീറ്റുവിഭജനം ചര്‍ച്ച ചെയ്തില്ല
മൂന്നാം മുന്നണിക്ക് തയ്യാ‍ര്‍: ബി ജെ പി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഓസ്കര്‍ ജേതാക്കള്‍ ഇവര്‍
ഇത്തവണത്തെ ഓസ്കറില്‍ അത്ഭു തമായി മാറിയത് ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രമാണ്...
ചരിത്രം കുറിച്ച മലയാളി
സംഗീതത്തിലെ മായാജാലം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...