യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
യുഡിഎഫ് ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം
തിരുവനന്തപുരം(ഏജന്‍സി), 7 മെയ് 2009   ( 10:02 IST )
സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌ സംസ്ഥാനത്ത്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമാസക്തമായി. തിരുവനന്തപുരത്ത്‌ ആറ്റുകാലിനടുത്ത്‌ രണ്ട്‌ കെ എസ്‌ ആര്‍ ടി സി ബസുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായി.

മലപ്പുറത്ത് കെ‌എസ്‌ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ കെ‌എസ്‌ആര്‍ടിസി ബസിന്‍റെ കാറ്റഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ ജനജീവിതം പൂര്‍ണ്ണമായി സ്തംഭിച്ച മട്ടാണ്. സ്വകാര്യബസുകള്‍ മിക്കതും ഓടുന്നില്ല. എന്നാല്‍ കെ‌എസ്‌ആര്‍ടിസിയും മറ്റ് വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്. കടകമ്പോളങ്ങളും ഭാഗീകമായി തുറന്നിട്ടുണ്ട്.

ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് യു‌ഡി‌എഫ് നേതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ലാവ് ലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന എജിയുടെ നിയമോപദേശം ഇന്നലെയാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത്.

ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, പാല്‍, പത്രം, കുടിവെള്ളം എന്നിവയേയും മരണം, വിവാഹാവശ്യങ്ങള്‍ എന്നിവയ്‌ക്ക്‌ പോകുന്നവരേയും ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രത്യേക തമിഴ് പ്രദേശത്തിനായി കരുണാനിധിയും
അക്രമം നടത്തിയാല്‍ നടപടി: ആഭ്യന്തരമന്ത്രി
എസ് എസ് എല്‍ സി ഫലം നാളെ
ദേവസ്വം കമ്മീഷണര്‍ തെറ്റിദ്ധാരണ പരത്തുന്നു
എ ജി രാജിവയ്ക്കണം: ഉമ്മന്‍ ചാണ്ടി
മന്ത്രിസഭയുടേത് സ്വതന്ത്ര തീരുമാനം: എസ് ആര്‍ പി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...