|
| ചെറിയതുറ: ജുഡീഷ്യല്‍ അന്വേഷണം നടത്തും |
| തിരുവനന്തപുരം (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 18:32 IST ) | |
തിരുവനന്തപുരം ചെറിയതുറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.
സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് പരിക്കിന്‍റെ തീവ്രത അനുസരിച്ച് പതിനായിരം രൂപ മുതലുള്ള ധനസഹായവും നല്‍കും. സര്‍വ്വകക്ഷിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
സംഘര്‍ഷബാധിത പ്രദേശം ശാന്തമാക്കാന്‍ ദ്രുതകര്‍മസേനയെയും, സി ആര്‍ പി എഫിനെയും വിന്യസിക്കും. ശനിയാഴ്ച ഗുണ്ടാപിരിവിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇവിടെ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചത്. ഇന്നലെ സംഘര്‍ഷബാധിതപ്രദേശത്തെ പൊലീസ് വെടിവയ്പ്പില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.
പൊലീസ് വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ആഭ്യന്തരമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|