|
| സന്തോഷ് മാധവന്‍ കുറ്റക്കാരന്‍: കോടതി |
| എറണാകുളം(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 11:34 IST ) | |
ലൈംഗിക പീഡനക്കേസുകളില്‍ സന്തോഷ് മാധവന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കോടതി ഇന്ന് ഉച്ചയ്ക്കു ശേഷം വിധി പറയും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
അതേസമയം, പെണ്‍കുട്ടികളെ സന്തോഷ് മാധവന് എത്തിച്ചു കൊടുത്തുവെന്ന കേസില്‍ പ്രതിയായിരുന്ന സന്തോഷ് മാധവന്‍റെ ഡ്രൈവര്‍ സി കെ തോമസിനെ കോടതി വെറുതെ വിട്ടു.
കേസിന്‍റെ വിചാരണ കഴിഞ്ഞയാഴ്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയും ഒരു യുവതിയേയും ലൈംഗികമായി സന്തോഷ് മാധവന്‍ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
എന്നാല്‍, കേസില്‍ വിസ്‌താരം നടന്നു കൊണ്ടിരുന്ന സമയത്ത്, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഒഴിച്ചുള്ള മൂന്ന് പേരും കൂറുമാറിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|