യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 14:08 IST )
ചെറിയതുറയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചെറിയതുറയിലെയും, ബീമാപ്പള്ളിക്കു സമീപത്തെയും സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ചെറിയതുറയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, എം വിജയകുമാര്‍, എം എല്‍ എമാര്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.

തിരുവനന്തപുരം ചെറിയതുറയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനായി പൊലീസ് നടത്തിയ വെടിവയ്പിലായിരുന്നു അഞ്ചുപേര്‍ മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തോല്‍വിക്കു കാരണം മുന്നണിയിലെ പ്രശ്നങ്ങള്‍
സന്തോഷ് മാധവന്‍ കുറ്റക്കാരന്‍: കോടതി
തിരുവനന്തപുരത്ത് ഹര്‍ത്താല്‍
ചെറിയതുറ: ജുഡീഷ്യല്‍ അന്വേഷണം നടത്തും
യുഡിഎഫ് വിജയത്തിന് കാരണം ആന്‍റണി
അര്‍ഹിക്കുന്നത് ലഭിക്കും: കുഞ്ഞാലിക്കുട്ടി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...