|
| ലീഡറുടെ അനുഗ്രഹം വാങ്ങാന്‍ എംപിമാരെത്തി |
| ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 16:22 IST ) | |
സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ കരുണാകരന്‍റെ അനുഗ്രഹം വാങ്ങി. പാര്‍ലമെന്‍ററി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി കേരളഹൌസിലെത്തിയ എം പിമാര്‍ ലീഡറുടെ മുറിയിലെത്തിയാണ് അനുഗ്രഹം വാങ്ങിയത്.
അനുഗ്രഹത്തിനൊപ്പം പതിനഞ്ചാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം പിമാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും ലീഡര്‍ മറന്നില്ല. തലസ്ഥാനത്തെ രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരിക്കണമെന്ന് ലീഡര്‍ നിര്‍ദേശം നല്‍കി. സൌഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ പി ടി തോമസിനെ ദൈവം രക്ഷിക്കട്ടെ എന്ന് ലീഡര്‍ പറഞ്ഞത് കേരളഹൌസില്‍ കൂട്ടച്ചിരി ഉയര്‍ത്തി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ലീഡറെ കാണാനെത്തിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|