|
| ജനങ്ങളെ മറന്നത് തിരിച്ചടി: അഴീക്കോട് |
| കൊച്ചി (ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:35 IST ) | |
ജനങ്ങളെ മറന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്ന് സുകുമാര്‍ അഴീക്കോട്. വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടിയെങ്കിലും പാര്‍ട്ടിയാണ് ഏറ്റവും വലുതെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
സൂത്രപ്പണികള്‍ കൊണ്ട് പല കാര്യങ്ങളില്‍ നിന്നും രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളെ വകവയ്ക്കേണ്ടെന്ന് കരുതുന്നത് അപകടമാണ്. ജങ്ങളെ മറക്കുകയും പാര്‍ട്ടിയാണ് ഏറ്റവും വലുതെന്ന് കരുതുകയും ചെയ്തതാണ് സി പി എമ്മിന്‍റെ പരാജയത്തിന് കാരണം. ജനവിധി ഒരു ഭാഷയാണെന്നും അത് മനസിലാകുന്നില്ലെന്ന് പറയുന്നത് പോഴത്തമാണെന്നും അഴീക്കോട് ഓര്‍മ്മിപ്പിച്ചു.
തര്‍ക്കങ്ങള്‍ ഉന്നയിച്ച് അണികളെ പിടിച്ചു നിര്‍ത്താമെന്ന് കരുതരുതെന്നും സ്വന്തം പാര്‍ട്ടിയില്‍ തന്നെ കലാപം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അഴീക്കോട് ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പിന്‍റെ ഫലം അറിഞ്ഞതിന് ശേഷമുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ചിരി വഞ്ചനയുടെ ചിരിയാണ്. പാര്‍ട്ടിക്ക് അപമാനകരമായ തോല്‍വി നേരിട്ടപ്പോള്‍ ദുഃഖിക്കുന്നതിന് പകരം ചിരിച്ചത് വഞ്ചനയാണ്. പാര്‍ട്ടിയിലെ ഓരോ അംഗങ്ങളും ഒന്നിച്ചു മുന്നേറേണ്ടവരും ഒന്നിച്ചു മരിക്കേണ്ടവരുമാണ്. പാര്‍ട്ടിക്ക് തിരിച്ചടിയേല്‍ക്കുമ്പോള്‍ ഒരാള്‍ മാത്രം മാറി നിന്ന് ചിരിക്കുന്നത് ശരിയല്ലെന്നും അഴീക്കോട് കുറ്റപ്പെടുത്തി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|