|
| ചെറിയതുറ സംഘര്‍ഷം: ഒരാള്‍കൂടി മരിച്ചു |
| തിരുവനന്തപുരം (ഏജന്‍സി) , ചൊവ്വ, 19 മെയ് 2009 ( 19:37 IST ) | |
ചെറിയതുറ സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സിയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബീമാപ്പള്ളി സെയ്ത് കോട്ടേജില്‍ കനിഹാജിയാണ് ഇന്ന് മരിച്ചത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം ആറായി.
അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയ്ക്കും ഡി ജി പി അടക്കമുളള ഏഴു ഉദ്യോഗസ്ഥര്‍ക്കും എതിരെ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് കോടതി നേരിട്ട് തെളിവെടുക്കും.
ബീമാപള്ളിക്ക് സമീപം ചെറിയതുറയില്‍ ഗൂണ്ടാ പിരിവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പിലും ആറ് പേരുടെ മരണത്തിലും കലാശിച്ചത്. ചെറിയതുറയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ഇന്ന് സംഭവ സഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|