|
| മൂന്നു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി |
മലപ്പുറം ജില്ലയിലെ ചേളാരിക്കടുത്ത് ദേശീയ പാതയില്‍ മൂന്നു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്കടുത്തായി ഇവര്‍ സഞ്ചരിച്ചിരുന്നു എന്നു കരുതുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്. യുവാക്കള്‍ ബൈക്കില്‍ നിന്നു വീണ് മരിച്ചതായാണ് പ്രാഥമികനിഗമനം.
പുലര്‍ച്ചെ ദേശീയ പാതയിലൂടെ കടന്നു പോയ വാഹനത്തിലുള്ളവരാണ് ഇവരെ കണ്ടെത്തിയത്. ഒരാള്‍ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. മറ്റു രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകട സ്ഥലത്തിനു സമീപത്തു നിന്ന് അഞ്ഞൂറോളം രൂപയുടെ ചില്ലറ നാണയങ്ങള്ളും കട്ടപ്പാരയും കണ്ടെടുത്തിട്ടുണ്ട്. ദേശീയപാത 17 ല്‍ പടിക്കലിനും പാലക്കലിനും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|