യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു
തൃശൂര്‍(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 12:44 IST )
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു. ഇന്ന് രാവിലെ 11.05ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരിന്നു. തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത്. 77 വയസായിരുന്നു.

മലയാള സിനിമയെ മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനട്ട വ്യക്തിയായാണ് ശോഭന പരമേശ്വരന്‍ നായര്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടുന്നത്. പി ഭാസ്കരന്‍റെ നീലക്കുയിലില്‍ നിശ്ചല ഛായാഗ്രഹകനായാണ് ശോഭന പരമേശ്വരന്‍ നായര്‍ സിനിമാ ലോകത്തെത്തുന്നത്. തൃശൂരില്‍ ‘ശോഭന’ എന്ന പേരില്‍ അദ്ദേഹത്തിന് ഒരു സ്റ്റുഡിയോ ഉണ്ടായിയിരുന്നു. പേരിനൊപ്പം ‘ശോഭന’ എന്ന നാമം ചേര്‍ന്നത് അങ്ങനെയാണ്. ചിറയി‌ന്‍‌കീഴ് സ്വദേശിയാണ്.

മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെ എം ടി വാസുദേവന്‍ നായരെ ചലച്ചിത്രലോകത്തിലേക്ക് ആനയിച്ചത് അദ്ദേഹമാ‍ണ്. നിത്യഹരിതനായകന്‍ പ്രേം‌നസീറിന്‍റെ കളിക്കൂട്ടുകാരനായിരുന്നു പരമേശ്വരന്‍ നായര്‍. ജീവിതഗന്ധിയായ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ച് മലയാള ചലച്ചിത്രലോകത്തിന് മികച്ച സംഭാവന നല്‍കി.

ജി വിവേകാനന്ദന്‍റെ കള്ളിച്ചെല്ലമ്മ, പാറപ്പുറത്തിന്‍റെ നിണമണിഞ്ഞ കാല്‍‌പാടുകള്‍, പെരുമ്പടവം ശ്രീധരന്‍റെ അഭയം തുടങ്ങിയ രചനകള്‍ സിനിമയാക്കിക്കൊണ്ട് സാഹിത്യത്തിനും സിനിമയ്ക്കുമുള്ള അതിര്‍‌വരമ്പുകള്‍ ശോഭന പരമേശ്വരന്‍‌നായര്‍ കുറച്ചു. ജി ശങ്കരക്കുറുപ്പ്, ബാലാമണി, സുഗതകുമാരി തുടങ്ങിയവരുടെ കവിതകള്‍ സിനിമയില്‍ ഉപയോഗിച്ചു.

അടൂര്‍ഭാസി, ശ്രീദേവി, മധു തുടങ്ങിയ താരങ്ങളെയും ജയചന്ദ്രന്‍, ബ്രഹ്‌മാനന്ദന്‍ തുടങ്ങിയ ഗായകരെയും മലയാള സിനിമയ്ക്ക് നല്‍കിയത് ശോഭന പരമേശ്വരന്‍ നായരാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മൂന്നു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രകടമായത് രാഷ്‌ട്രീയമൂല്യച്യുതി: ജയരാജന്‍
ചെറിയതുറ സംഘര്‍ഷം: ഒരാള്‍കൂടി മരിച്ചു
ജനങ്ങളെ മറന്നത് തിരിച്ചടി: അഴീക്കോട്
ലീഡറുടെ അനുഗ്രഹം വാങ്ങാന്‍ എംപിമാരെത്തി
പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല: മുഖ്യമന്ത്രി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...