|
| സന്തോഷ് മാധവന് 16 വര്‍ഷം തടവ് |
| എറണാകുളം(ഏജന്‍സി) , ബുധന്‍, 20 മെയ് 2009 ( 12:46 IST ) | |
ലൈംഗിക പീഡനക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്വാമി അമൃതചൈതന്യ എന്ന സന്തോഷ് മാധവന് കോടതി 16 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
രണ്ടുകേസുകളിലും എട്ട് വര്‍ഷം വീതം തടവ് അനുഭവിക്കണമെന്നാണ് വിധി. രണ്ടുതടവും വെവ്വേറെ അനുഭവിക്കാനും വിധിയിലുണ്ട്. 2, 20, 000 രൂപ പിഴയും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പിഴയായി വിധിച്ച തുക കേസില്‍ ആദ്യാവസാനം കൂറുമാറാതെ നിന്ന പെണ്‍കുട്ടിക്ക് നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയകാരണങ്ങളുള്ളതിനാല്‍ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന് സന്തോഷ് മാധവന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ആം വകുപ്പനുസരിച്ചും, ഇവരെ അന്യായമായി തടങ്കലില്‍ വെച്ചതിന് 342 ആം വകുപ്പനുസരിച്ചും പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള മാനഭംഗക്കേസുകളില്‍ രണ്ടെണ്ണം തെളിഞ്ഞതായും പ്രതികുറ്റക്കാരനാണെന്നും ചൊവ്വാഴ്‌ച അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ഹരിലാല്‍ പറഞ്ഞിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീയേയും സന്തോഷ് മാധവന്‍ മാനഭംഗപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും സ്‌ത്രീയും വിചാരണവേളയില്‍ കൂറുമാറിയിരുന്നു. എന്നാല്‍ കൂറുമാറിയ പെണ്‍കുട്ടികളിലൊരാളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ച സി ഡി തെളിവായി സ്വീകരിച്ചാണ് രണ്ടുകേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|