|
| സിനിമയില്‍ രത്നങ്ങളെ കണ്ടെടുത്ത വ്യക്തി: തിലകന്‍ |
| കൊച്ചി(ഏജന്‍സി), ബുധന്‍, 20 മെയ് 2009 ( 16:04 IST ) | |
സിനിമാരംഗത്തെ രത്നങ്ങളെ കണ്‌ടെത്തിയ ആളായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍ എന്ന് നടന്‍ തിലകന്‍. പുതിയ നിര്‍മാതാക്കള്‍ക്കുള്ള മാതൃകയായ അദ്ദേഹം, തന്‍റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും തിലകന്‍ അനുസ്മരിച്ചു.
നല്ലകാര്യം ചെയ്യാന്‍ എന്നും സന്നദ്ധനായിരുന്നു ശോഭന പരമേശ്വരന്‍ നായരെന്ന് നടന്‍ മധു സ്മരിച്ചു. ശോഭന പരമേശ്വരന്‍ നായരുമായി സഹോദരതുല്യമായ അടുപ്പമായിരുന്നു തനിക്ക് ഉണ്‌ടായിരുന്നതെന്നും മധു പറഞ്ഞു.
മലയാളത്തില്‍ നല്ല സിനിമയ്ക്ക് വേണ്‌ടി നിലനിന്ന വ്യക്തിയായിരുന്നു ശോഭന പരമേശ്വരന്‍ നായരെന്ന് നടന്‍ മുരളി അനുസ്മരിച്ചു. അസാമാന്യമായ സാഹിത്യാവബോധവും കലാശേഷിയും അതിന് അദ്ദേഹത്തിന് പിന്തുണയായുണ്‌ടായിരുന്നുവെന്നും മുരളി ഓര്‍മ്മിച്ചു.
ശോഭന പരമേശ്വരന്‍ നായര്‍ ഇന്ന് രാവിലെ 11.05നാണ് അന്തരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരിന്നു. തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|