|
| ചെറിയതുറ: ഡി.ജി.പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും |
| തിരുവനന്തപുരം(ഏജന്‍സി), വ്യാഴം, 21 മെയ് 2009 ( 11:30 IST ) | |
ബീമാപള്ളി ചെറിയതുറ സംഭവത്തിലെ പൊലീസ് നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ജേക്കബ് പുന്നൂസ് ഇന്ന് ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കും. നാളെ നടക്കുന്ന മന്ത്രി സഭ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
ബീമപള്ളിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ജനക്കൂട്ടത്തിനു നേരെ 70 റൗണ്ട് വെടിവെച്ചന്നും ഇതിനു പുറമെ 40 റൗണ്ട് ഗ്രനേഡ് ആക്രമണം നടത്തിയെന്നുമാണ് ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തല്‍. സംഘര്‍ഷത്തിലും വെടിവയ്പിലും ആറു പേര്‍ മരിച്ചിരുന്നു. അതേസമയം വെടിവെയ്പ് നടത്തിയില്ലായിരുന്നെങ്കില്‍ സംഘര്‍ഷം വ്യാപിക്കുമായിരുന്നെന്നും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുമായിരുന്നു എന്നുമാണ് പൊലീസ് വാദിക്കുന്നത്.
ബീമാപള്ളിക്ക് സമീപം ചെറിയതുറയില്‍ ഗൂണ്ടാ പിരിവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പിലും ആറ് പേരുടെ മരണത്തിലും കലാശിച്ചത്. സംഘര്‍ഷത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സംഭവ സഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്നു ബീമാപളളിയും പരിസരവും കനത്ത പൊലീസ് സംരക്ഷണത്തിലാണ്. ലോക്കല്‍ പൊലീസിന് പുറമെ സിആര്‍പിഎഫും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|