യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
അക്തറിന്‍റെ വിലക്ക് മാറ്റിവച്ചു
ഇസ്ലാമബാദ് (ഏജന്‍സി), ഞായര്‍, 4 മെയ് 2008   ( 14:44 IST )
അച്ചടക്കം ലംഘിച്ചതിന് പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷൊഹൈബ് അക്തറിന് ഏര്‍പ്പെടുത്തിയിരുന്ന അഞ്ച് വര്‍ഷത്തെ വിലക്ക് നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ചു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അക്തറിന് കളിക്കാന്‍ അവരസരമൊരുങ്ങി. ഐ പി എല്‍ സമാപിച്ച ശേഷമാകും വിലക്ക് നടപ്പില്‍ വരുക. ദേശീയ ടീമില്‍ കളിക്കുന്നതിന് അക്തറിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ പാക്സിഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡിന്‍റെ നടപടി അച്ചടക്ക സമിതി ശരിവച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സമിതി അക്തറിന് അനുമതി നല്‍കുകയും ചെയ്തു.

ഷൊഹൈബിന് ഐ പി എല്ലില്‍ കളിക്കാന്‍ അവസരമൊരുക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നാസിം അഷറഫ് വ്യക്തിപരമായി ഐ പി എല്‍ അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇത് വിഫലമാകുകയായിരുന്നു. ദേശീയ ടീമില്‍ കളിക്കാന്‍ അര്‍ഹതയില്ലാത്ത കാലത്തോളം അക്തറിന് ഐ പി എല്ലില്‍ കളിക്കാന്‍ അവസരം നല്‍കില്ലെന്ന് ലീഗിന്‍റെ കമ്മീഷണര്‍ ലളിത് മോഡി ശനിയാഴ്ച അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിലക്ക് നടപ്പിലാക്കുന്നത് താത്ക്കാലികമായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കുമെന്ന് അക്തറിന്‍റെ അഭിഭാഷകര്‍ അറിയിച്ചിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒളിം‌പിക്‌സ്‌ ദീപശിഖാ പ്രയാണം ചൈനയില്‍
ബാര്‍സലോണ ഓപ്പണ്‍: നദാല്‍ സെമിയില്‍
ഒളിമ്പിക്സ് ദീപശിഖ ഇന്ന് മക്കാവുവില്‍
ഫാറൂഖ് എഞ്ചിനീയറും വിവാദ കുരുക്കില്‍
ഗാംഗുലിക്ക് പിഴശിക്ഷ
കളിമണ്ണില്‍ നദാലിന് നൂറാം ജയം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ് ‘കാക്കി‘, ‘പൊലീസ്’, ‘ഫിംഗര്‍ പ്രിന്‍റ്’ തുടങ്ങിയ ചിത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. കബഡി...
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace