|
| സ്പാനിഷ് ലീഗ് കിരീടം റയലിന് |
| മാഡ്രിഡ് (ഏജന്‍സി), തിങ്കള്‍, 5 മെയ് 2008 ( 10:31 IST ) | |
പൊരുതി കളിച്ച ഓസാസുവാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി റയാല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ഉടനീളം പത്തു പേരുമായി കളിച്ചാണ് റയാല്‍ മാഡ്രിഡ് തങ്ങളുടെ മുപ്പത്തിയൊന്നാം കിരീടം ചൂടിയത്. ലീഗില്‍ ഇനി മുന്ന് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെങ്കിലും പത്ത് പോയിന്‍റിന്‍റെ ലീഡ് സ്വന്തമാക്കിയാണ് റയാല്‍ കിരീടം ഉറപ്പിച്ചത്.
ആദ്യപകുതിയില്‍ ഇരു ടീമുകളും വീരോടെ പോരാടിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയാലിന്‍റെ പ്രതിരോധ നിരയിലെ കരുത്തനായ ഫാബിയോ കന്നവാരോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കളി തീരാന്‍ എട്ട് മിനുട്ട് അവശേഷിക്കെ റയാലിന്‍റെ സെന്‍റര്‍ ബാക്ക് ഗാബ്രിയേല്‍ ഹെസീനി പെനാലിറ്റി ഏരിയയില്‍ വച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാലിറ്റി ഓസാസുവാനയുടെ മിഡ്ഫീല്‍ഡര്‍ പാട്സ്കി പുനാല്‍ ഗോളാക്കി മാറ്റി. എന്നാല്‍ എണ്‍പത്തിയേഴാം മിനുട്ടില്‍ ഗോണ്‍സാല ഹിഗുയേന്‍ എടുത്ത ഫീകിക്ക് അര്‍ജെന്‍ റോബന്‍ ഓസാസുവാനയുടെ നെറ്റിലേക്ക് ഹെഡ് ചെയ്തു. കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ ഗോണ്‍സാല ഹിഗുയേന്‍ ഒരിക്കല്‍ കൂടി ഓസാസുവാനയുടെ വല കുലുക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|