|
| ടെയ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു |
| മെല്‍ബണ്‍ (ഏജന്‍സി), ചൊവ്വ, 6 മെയ് 2008 ( 11:53 IST ) | |
മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുടെ പേരില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച ഓസ്ട്രേലിയന്‍ പേസര്‍ ഷോണ്‍ ടെയ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു. അടുത്ത സീസണില്‍ കളിക്കളത്തില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ടെയ്റ്റ് വ്യക്തമാക്കി. ക്രിക്കറ്റിനെ കുറിച്ച് താന്‍ വീണ്ടും ആലോചിച്ച് തുടങ്ങിയിട്ടുണ്ടെന്നും കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സമയത്തെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ ഇപ്പോള്‍ വ്യത്യസ്ഥമാണെന്നും ടെയ്റ്റ് വിശദമാക്കി.
ഫാസ്റ്റ് ബൌളിംഗിന്‍റെ പറുദീസയെന്ന് അറിയപ്പെടുന്ന പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യക്കെതിരെ ജനുവരിയില്‍ നടന്ന ടെസ്റ്റില്‍ പൂര്‍ണ പരാജയമായതോടെയാണ് ടെയ്റ്റ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ യുവ താരത്തിന് എല്ലാവിധ പിന്തുണയുമായി രംഗതെത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ ടെയ്റ്റിനെ തിരിച്ചുവരവിന് സഹായിക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനോടൊപ്പം പരിശീലനം നടത്തിവരികയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|