|
| വീഡിയോ കണ്ട് ഞെട്ടി: നാനാവതി |
| അഹമ്മദാബാദ് (ഏജന്‍സി), 6 മെയ് 2008 ( 15:27 IST ) | |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനു ശേഷം ശ്രീശാന്തിനെ ഹര്‍ഭജന്‍ സിംഗ് മര്‍ദിച്ചതിന്‍റെ വീഡിയോ കണ്ട് താന്‍ ഞെട്ടിയതായി സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി ബി സി നിയോഗിച്ച കമ്മീഷണറായ സുധീര്‍ നാനാവതി. ചൊവ്വാഴ്ചയാണ് ഇദ്ദേഹം വിവാദ സംഭവത്തിന്‍റെ വീഡിയോ കണ്ടത്. ഐ പി എല്‍ നിയമപ്രകാരവും ബി സി സി ഐ നിയമ പ്രകാരവും ഹര്‍ഭജനെ കുറ്റവിചാരണ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഹര്‍ഭജനെ സംബന്ധിച്ചിടത്തോളം വരാന്‍ പോകുന്ന ദിവസങ്ങള്‍ കൂടുതല്‍ ദുഷ്കരമാകുമെന്ന് ഉറപ്പായി.
ഐ പി എല്ലിനും ബി സി സി ഐക്കും വ്യത്യസ്ത മാര്‍ഗരേഖകളാണ് ഉള്ളതെന്നും താന്‍ ഇവ രണ്ടും കണക്കിലെടുക്കുമെന്നും നാനാവതി അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ കണ്ടതോടെ തന്‍റെ ജോലി എളുപ്പമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തെളിവെടുപ്പിനായി വെള്ളിയാഴ്ച ഹാജറാകാമെന്ന് ഹര്‍ഭജന്‍ അറിയിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ശ്രീശാന്തും തെളിവു നല്‍കുമെന്നും നാനാവതി വിശദമാക്കി. മത്സരം നിയന്ത്രിച്ചിരുന്ന അമീഷ് ഷാഹിബയുടെ മൊഴിയെടുത്തിട്ടുണ്ട്.
ഐ പി എല്‍ മാച്ച റഫറി ഫാറൂഖ് എഞ്ചിനിയര്‍ നടത്തിയ തെളിവെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ അന്വേഷണം. ഐ പി എല്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് മാച്ച് റഫറി തെളിവെടുപ്പ് നടത്തിയതെന്നും എന്നാല്‍ ബി സി സി ഐ നിയമാവലി കൂടി കണക്കിലെടുത്താകും താന്‍ നടപടിക്രമങ്ങളുമായി മുന്നോട്ട്‌പോകുകയെന്നും നാനാവതി പറഞ്ഞു.
നാനാവതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം ബി സി സി ഐ പ്രസിഡന്‍റ് ശരദ് പവാര്‍ ഇത് അച്ചടക്ക കമ്മിറ്റിക്ക് കൈമാറും. മാച്ച് റഫറി നടത്തിയ തെളിവെടുപ്പില്‍ ഹര്‍ഭജന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ഭജന് ഐ പി എല്ലിന്‍റെ 11 മത്സരങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|