|
| ഹര്‍ഭജനെ 10 മത്സരങ്ങളില്‍ നിന്നും വിലക്കിയേക്കും |
| മുംബൈ (ഏജന്‍സി), ബുധന്‍, 7 മെയ് 2008 ( 13:02 IST ) | |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തിന് ശേഷം ശ്രീശാന്തിനെ മര്‍ദിച്ച സംഭവത്തില്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ബി സി സി ഐ ഒരുങ്ങുന്നു. പത്ത് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നും ഹര്‍ഭജനെ വിലക്കിയേക്കുമെന്നാണ് ബി സി സി ഐയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അച്ചടക്കത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നല്‍കാനാണ് ബി സി സി ഐ ഇതുവഴി ഉദ്ദേശിക്കുന്നത്. ഹര്‍ഭജന് നല്‍കുന്ന ശിക്ഷ മറ്റ് കളിക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാഠമായി തീരണമെന്നാണ് ബി സി സി ഐ ആഗ്രഹിക്കുന്നത്.
വിവാദ സംഭവം നടന്ന ദിവസം കളി നിയന്ത്രിച്ചിരുന്ന അമ്പയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹര്‍ഭജന് പ്രതികൂലമാണെന്നാണ് സൂചന. ശ്രീശാന്ത് ഹര്‍ഭജനെ പ്രകോപിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബി സി ഐ യുമായി നിലവിലുള്ള വാര്‍ഷിക ധാരണ പ്രകാരമുള്ള പ്രതിഫലത്തില്‍ നിന്നും പത്തു ശതമാനം മുതല്‍ 20 ശതമാനം വരെ ഹര്‍ഭജനില്‍ നിന്നും പിഴയായി ഈടാക്കാനും സാധ്യതയുണ്ട്.
നേരത്തെ മാച്ച് റഫറി ഫാറീഖ് എഞ്ചിനിയര്‍ നടത്തിയ വിചാരണയുടെ അടിസ്ഥാനത്തില്‍ ഹര്‍ഭജന് ഐ പി എല്ലിലെ പത്ത് മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താന്‍ ശ്രീശാന്തിനെ മര്‍ദിച്ചതായി ഹര്‍ഭജന്‍ കുറ്റസമ്മതം നടത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വിവാദ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി സി സി ഐ നിയോഗിച്ച ജസ്റ്റിസ് നാനാവതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത ശേഷമാകും ഹര്‍ഭജന്‍റെ കാര്യത്തില്‍ ബി സി സി ഐ അന്തിമ തീരുമാനം കൈകൊള്ളുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|