|
| ശ്രീശാന്തിനെ മര്‍ദിക്കുന്നത് കണ്ട് രാജ്പുത് കൈയടിച്ചു |
| അഹമ്മദാബാദ് (ഏജന്‍സി), ബുധന്‍, 7 മെയ് 2008 ( 13:15 IST ) | |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനു ശേഷം മുമ്പൈ ഇന്ത്യന്‍സിന്‍റെ നായകനായിരുന്ന ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ മര്‍ദിക്കുന്നത് കണ്ട മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലകന്‍ ലാന്‍ ചന്ദ് രാജ്പുത്ത് കൈകൊട്ടി ആഹ്ലാദം രേഖപ്പെടുത്തി. ശ്രീശാന്തിനെ ഹര്‍ഭജന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോവിലാണ് ഈ രംഗമുള്ളത്. വിവാദമായ മര്‍ദന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി സി സി ഐ നിയോഗിച്ച ജസ്റ്റിസ് നാനാവതി ഇന്നലെ ഈ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ബി സി സി ഐ സെക്രട്ടറി നിരജ്ഞന്‍ ഷാ, ഐ പി എല്‍ കമ്മീഷണറും ചെയര്‍മാനുമായ ലളിത് മോഡി എന്നിവരോടൊപ്പമാണ് നാനാവതി വീഡിയോ കണ്ടത്.
മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് ഹര്‍ഭജന്‍ ശ്രീശാന്തിനെ മര്‍ദിച്ചതെന്ന തോന്നുന്നതായി നാനാവതി മറ്റുള്ളവരോട് പറഞ്ഞതായാണ് വിശ്വസനീയമായ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു സംഭവം നടന്നിട്ടും രാജ്പുത്ത് ഇതിനെ കൈകൊട്ടി പ്രോത്സാഹിപ്പിച്ചതും സംശയകരമാണെന്നാണ് ജസ്റ്റിസ് നാനാവതിയുടെ വിലയിരുത്തല്‍ എന്നറിയുന്നു. രാജ്പുത്തിന്‍റേത് സ്വാഭാവിക പ്രതികരണമല്ലെന്നും ശ്രീയെ മര്‍ദിക്കാനുള്ള തീരുമാനം അദ്ദേഹത്തിനെ നേരത്തെ അറിഞ്ഞിരിക്കാനാണ് സാധ്യതയെന്നുമുള്ള നിരീക്ഷണമാണ് നാനാവതിക്കുള്ളത്. ഇതു സംബന്ധിച്ച് രാജ്പുത്തിനെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|