|
| ശിക്ഷിക്കരുതെന്ന് ഹര്‍ഭജന്‍ |
| മുംബൈ (ഏജന്‍സി), ബുധന്‍, 7 മെയ് 2008 ( 17:36 IST ) | |
ശ്രീശാന്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹര്‍ഭജന്‍ സിംഗ് ബി സി സി ഐക്ക് മാപ്പപേക്ഷ സമര്‍പ്പിച്ചു. തെറ്റു തിരുത്താന്‍ തനിക്ക് ഒരവസരം കൂടി അനുവദിക്കണമെന്നാണ് ബാജി അപേക്ഷിച്ചിരിക്കുന്നത്. പരസ്യമായി മാപ്പു പറയാന്‍ താന്‍ തയ്യാറാണെന്നും ഹര്‍ഭജന്‍ മാപ്പപേക്ഷയില്‍ പറയുന്നു.
ശ്രീശാന്തിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഹര്‍ഭജന് വലിയ ശിക്ഷ ലഭിക്കുന്ന കാര്യം ഏകദേശം ഉറപ്പാണ്. പത്ത് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നും ഹര്‍ഭജനെ വിലക്കിയേക്കുമെന്നാണ് ബി സി സി ഐയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അച്ചടക്കത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നല്‍കാനാണ് ബി സി സി ഐ ഇതുവഴി ഉദ്ദേശിക്കുന്നത്. ഹര്‍ഭജന് നല്‍കുന്ന ശിക്ഷ മറ്റ് കളിക്കാരെ സംബന്ധിച്ച് ഒരു പാഠമായി തീരണമെന്നാണ് ബി സി സി ഐ ആഗ്രഹിക്കുന്നത്.
വിവാദ സംഭവം നടന്ന ദിവസം കളി നിയന്ത്രിച്ചിരുന്ന അമ്പയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹര്‍ഭജന് പ്രതികൂലമാണെന്നാണ് സൂചന. ശ്രീശാന്ത് ഹര്‍ഭജനെ പ്രകോപിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബി സി സി ഐയുമായി നിലവിലുള്ള വാര്‍ഷിക ധാരണ പ്രകാരമുള്ള പ്രതിഫലത്തില്‍ നിന്നും പത്തു ശതമാനം മുതല്‍ 20 ശതമാനം വരെ ഹര്‍ഭജനില്‍ നിന്നും പിഴയായി ഈടാക്കാനും സാധ്യതയുണ്ട്.
നേരത്തെ മാച്ച് റഫറി ഫാറൂഖ് എഞ്ചിനീയര്‍ നടത്തിയ വിചാരണയുടെ അടിസ്ഥാനത്തില്‍ ഹര്‍ഭജന് ഐ പി എല്ലിലെ പത്ത് മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താന്‍ ശ്രീശാന്തിനെ മര്‍ദ്ദിച്ചതായി ഹര്‍ഭജന്‍ കുറ്റസമ്മതം നടത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വിവാദ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി സി സി ഐ നിയോഗിച്ച സുധീര്‍ നാനാവതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത ശേഷമാകും ഹര്‍ഭജന്‍റെ കാര്യത്തില്‍ ബി സി സി ഐ അന്തിമ തീരുമാനം കൈക്കൊള്ളുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|