|
| ഗവാസ്കര്‍ ഐ സി സി ചെയര്‍മാന്‍ പദവി ഒഴിഞ്ഞു |
| ദുബായ് (ഏജന്‍സി), വ്യാഴം, 8 മെയ് 2008 ( 15:02 IST ) | |
മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ ഐ സി സിയുടെ ക്രിക്കറ്റ് കമിറ്റി ചെയര്‍മാന്‍ പദവി രാജിവച്ചു. ക്രിക്കറ്റ് കമ്മിറ്റിയുടെ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചതിന് ശേഷമാണ് രാജിക്കാര്യം ഗവാസകര്‍ അറിയിച്ചതെന്ന് ഐ സി സിയുടെ ആക്റ്റിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു. ക്രിക്കറ്റ് കണ്ട്രോള്‍ കമ്മിറ്റി ചെയര്‍മാനായിരിക്കെ തന്നെ കമന്‍റേറ്ററായി തുടരുന്നതിന്‍റെ ഔചിത്യത ഐ സി സി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതാണ് രാജിക്ക് വഴിവച്ചത്.
ക്രിക്കറ്റ് കണ്ട്രോള്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന പദവി കഴിഞ്ഞ ഏഴു വര്‍ഷവും താന്‍ ആസ്വദിച്ചിരുനെന്നും എന്നാല്‍ കമന്‍റേറ്റര്‍ എന്ന നിലയില്‍ തിരക്ക് വര്‍ധിച്ചു വരുന്നതിനാല്‍ ഇരു ജോലികളും ഒരേ സമയം ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമായതിനാലാണ് രാജിവയ്ക്കുന്നതെന്നും ഗവാസകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനിടെ കമന്‍റേറ്റര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ചാണ് ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെയര്‍മാന്‍ പദവി ഉപേക്ഷിക്കാനുള്ള സന്നദ്ധത താന്‍ നേരത്തെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം കണക്കിലെടുത്ത് തുടരാന്‍ തീരുമാനിക്കുകയായിരുനെന്നും ഗവാസകര്‍ വിശദമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|