|
| ഇന്റര്മിലാന് ഇറ്റാലിയന്‍ കപ്പ് |
| റോം(ഏജന്‍സി):, വെള്ളി, 9 മെയ് 2008 ( 11:20 IST ) | |
ലാസിയോയെ 2-0നു തകര്‍ത്ത് ഇന്‍റര്‍മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫുട്ബോള്‍ കിരീടം തുടര്‍ച്ചയായ നാലാം തവണയും സ്വന്തമാക്കി. ഗോള്‍രഹിത നിലയില്‍ അവസാനിച്ച ആദ്യപകുതിക്കുശേഷം പോര്‍ചുഗീസ് മിഡ്ഫീല്‍ഡര്‍ പെലെ, ജൂലിയോ ക്രൂസ് എന്നിവരാണ് ഇന്‍ററിന്‍റെ വിജയഗോളുകള്‍ നേടിയത്. ഇറ്റാലിയന്‍ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗ് (സെറി എ) കിരീടത്തിലേക്കു കുതിക്കുന്ന ഇന്ററിന് ഡബിള്‍ നേട്ടത്തിനും ഇതോടെ അവസരമൊരുങ്ങി.
ഏറെക്കാലം ഇന്‍ററില്‍ പകരക്കാരുടെ ബെഞ്ചിലിരുന്ന പെലെ അമ്പത്തിരണ്ടാം മിനിറ്റിലാണ് ആദ്യഗോള്‍ നേടിയത്. ഡേവിഡ് സുവാസുവിന്‍റെ കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോള്‍ (1-0). ഫൈനല്‍ വിസിലിന് അഞ്ചുമിനിറ്റു മുന്‍പ്, പെലെയുടെ ക്രോസില്‍നിന്നാണ് ജൂലിയോ ക്രൂസിന്‍റെ രണ്ടാം ഗോള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|