|
| രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു: പ്രസാദ് |
| ബാംഗ്ലൂര്‍(ഏജന്‍സി), 10 മെയ് 2008 ( 12:37 IST ) | |
പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി തുടര്‍ച്ചയായ തോല്‍വികളേ തുടര്‍ന്ന് പ്രതിസന്ധിയിലായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ പരിശീലകന്‍ വെങ്കിടേഷ് പ്രസാദ്. ടീം മാനേജ്‌മെന്‍റ് ഓഫീഷ്യലുകള്‍ക്ക് അല്‍പ്പം കൂടി സമയമനുവദിക്കണമെന്നും പ്രസാദ് പറഞ്ഞു. ടീം സി ഇ ഒ ചാരു ശര്‍മയെ പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു പ്രസാദ്. ചാരു ശര്‍മയെ പുറത്താക്കിയത് നിര്‍ഭാഗ്യകരമാണ്. ശര്‍മയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത് ടീം മാനേജ്‌മെന്‍റാണ്. ഇത് ടീമംഗങ്ങള്‍ക്ക് തെറ്റായ സൂചനയാണ് നല്‍കുന്നതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനം പുറെത്തെടുക്കാത്തവരെ ഉടന്‍ പുറത്താക്കുകയെന്നത് കോര്‍പറേറ്റ് ലോകത്തില്‍ സാധ്യമാണ്. എന്നാല്‍ നമ്മള്‍ ഒരു ടീമിനെ വളര്‍ത്തികൊണ്ടു വരുന്നതെയുള്ളു. മത്സരങ്ങള്‍ തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് ടീമംഗങ്ങള്‍ ഒത്തു ചേര്‍ന്നത്. അതിനാല്‍ ടീമംഗങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയാണ് മാനേജ്‌മെന്‍റ് ആദ്യം ചെയ്യേണ്ടത്. ഒരു പാട് പണമെറിഞ്ഞാണ് ഓരോ ഫ്രാഞ്ചൈസിയും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിന്‍റേതായ സമ്മര്‍ദ്ദമുണ്ടാകുമെന്ന കാര്യം ഞാന്‍ മനസിലാക്കുന്നു. മുഖ്യ പരിശീലകന്‍ ഞാനാണെങ്കിലും ടീം തെരഞ്ഞെടുക്കുന്നതും മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതുമെല്ലാം നായകന്‍ ദ്രാവിഡും ചീഫ് ക്രിക്കറ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ ക്രോയും കൂടി ചേര്‍ന്നാണെന്നും പ്രസാദ് പറഞ്ഞു.
ടീമിന്‍റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് സി ഇ ഒ ആയിരുന്ന ചാരു ശര്‍മയെ പുറത്താക്കി പകരം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ ബ്രിജേഷ് പട്ടേലിനെ സി ഇ ഒ ആയി നിയമിക്കാന്‍ ചലഞ്ചേഴ്സ് മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|