യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
അടിവിവാദം: റിപ്പോട്ട് ചൊവ്വാഴ്ച
അഹമ്മദാബാദ് (ഏജന്‍സി), ശനി, 10 മെയ് 2008   ( 15:32 IST )
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ സിംഗ് മര്‍ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി സി സി ഐ നിയോഗിച്ച കമ്മീഷണറായ ജസ്റ്റിസ് സുധീര്‍ നാനാവതി ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും അന്ന് ചില കേസുകളില്‍ ഹാജരാകാനുള്ളതിനാലാണ് തിയതി മാറ്റിയതെന്ന് നാനാവതി അറിയിച്ചു. സംഭവത്തില്‍ പങ്കാളികളായവര്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് താന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി സി സി ഐ നിയമത്തിന്‍റെ മുപ്പത്തിരണ്ടാം വകുപ്പ് പ്രകാരം അടി വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടത് അച്ചടക്ക കമ്മിറ്റിയാണ്. കുറ്റക്കാര്‍ക്ക് നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് തീരുമാനിക്കേണ്ടത് അച്ചടക്ക കമ്മിറ്റിയാണ്. ആജീവനാന്ത വിലക്കിന് വരെ സാധ്യതയുള്ള ലെവല്‍ നാല് അപരാധമാണ് നടന്നിട്ടുള്ളത്. എന്നാല്‍ അച്ചടക്ക സമിതിക്ക് കുറ്റക്കാരനെ നിരുപാധികം വിട്ടയക്കാന്‍ വരെ അധികാരമുണ്ടെന്നും നാനാവതി ചൂണ്ടിക്കാട്ടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു: പ്രസാദ്
അടി: തെളിവെടുപ്പു പൂര്‍ത്തിയായി
എം‌പി‌മാരുടെ ആരോഗ്യം കാക്കാന്‍ ബി‌സിസിഐ
ഇന്‍റര്‍മിലാന് ഇറ്റാലിയന്‍ കപ്പ്‌
ഗവാസ്കര്‍ ഐ സി സി ചെയര്‍മാന്‍ പദവി ഒഴിഞ്ഞു
ഒളിം‌പിക്സ് ദീപശിഖ എവറസ്റ്റില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace