യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
പ്രീമിയര്‍ ലീഗില്‍ ഫൈനലിന് അരങ്ങൊരുങ്ങി
ലണ്ടന്‍(ഏജന്‍സി),, ശനി, 10 മെയ് 2008   ( 15:53 IST )
ആരാധകരുടെ എണ്ണത്തിലും പണക്കൊഴുപ്പിലും ഏറെ സമ്പന്നമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീടവകാശികളെ നിര്‍ണയിക്കാനുളള സൂപ്പര്‍ സണ്ടേയ്ക്ക് അരങ്ങൊരുങ്ങി. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7 25ന് നടക്കുന്ന മത്സരങ്ങളില്‍ ചെല്‍‌സിയുടെ നീലപ്പട സ്വന്തം മൈതാനത്ത് ബോള്‍ട്ടന്‍ വാറന്‍ഡേഴ്സിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ എവേ ഫ്രൌണ്ടില്‍ വീഗാന്‍ അത്‌ലറ്റിക്കിനെ നേരിടും.

ഗോള്‍ ശരാശരിയില്‍ ഏറെ മുന്‍‌പിലായതിനാല്‍ അത്‌ലറ്റിക്കിനെതിരെ നേരിയ വിജയം നേടിയാല്‍ പോലും മാഞ്ചസ്റ്ററിന് പ്രീമിയര്‍ ലീഗില്‍ മുത്തമിടാം. എന്നാല്‍ വിജയം പോലും ചെല്‍‌സിക്ക് കിരീടം ഉറപ്പു നല്‍കുന്നില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാം‌ഫോഡ്ബിജിന് അലങ്കാരമയി പ്രീമിയര്‍ ലീഗ് കിരീടം എത്തണമെങ്കില്‍ ചെല്‍‌സി ജയിക്കുകയും മാഞ്ചസ്റ്റര്‍-അത്‌ലറ്റിക്കൊ മത്സരം സമനിലയില്‍ അവസാനിക്കുകയോ മാഞ്ചസ്റ്റര്‍ തോല്‍ക്കുകയോ ചെയ്യണം.

മാഞ്ചസ്റ്റര്‍ തോല്‍ക്കുകയും ചെല്‍‌സി സമനില പിടിക്കുകയും ചെയ്താലും നീലപ്പടയോട്ടം സാധ്യമാവും. എന്നാല്‍ മാഞ്ചസ്റ്ററിന് ഇത്തരം കണക്കൂകൂട്ടലുകളുടെയൊന്നും ആവശ്യമില്ല. ജയിക്കുക. കിരീടവും കൊണ്ട് മാഞ്ചസറ്ററിലേയ്ക്കു പോകുക. സ്വന്തം മൈതാനത്ത് എതിരാളികളെ നേരിടുന്നു എന്നത് ചെല്‍സിക്കു നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ അപൂര്‍വ്വമായെ ഇത്തരമൊരു ഫോട്ടൊ ഫിനിഷ് ഉണ്ടാവാറാള്ളൂ. മൈക്കല്‍ ബല്ലാക്കിന്‍റെയും ദിദിയര്‍ ദ്രോഗ്ബെയുടെയും മിന്നുന്ന ഫോമില്‍ നീലപ്പട പ്രതീക്ഷയര്‍പ്പികുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലാണ് മാഞ്ചസ്റ്ററിന്‍റെ പ്രതീക്ഷകള്‍ ചുവക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അടിവിവാദം: റിപ്പോട്ട് ചൊവ്വാഴ്ച
രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു: പ്രസാദ്
അടി: തെളിവെടുപ്പു പൂര്‍ത്തിയായി
എം‌പി‌മാരുടെ ആരോഗ്യം കാക്കാന്‍ ബി‌സിസിഐ
ഇന്‍റര്‍മിലാന് ഇറ്റാലിയന്‍ കപ്പ്‌
ഗവാസ്കര്‍ ഐ സി സി ചെയര്‍മാന്‍ പദവി ഒഴിഞ്ഞു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace