|
| ഹര്‍ഭജന്‍റെ ശരിയായ മുഖം വ്യക്തമായി: പോണ്ടിംഗ് |
| ബ്രിസ്ബണ്‍ (ഏജന്‍സി), ശനി, 10 മെയ് 2008 ( 16:43 IST ) | |
ഐ പി എല്ലില്‍ ശ്രീശാന്തിനെ മര്‍ദിച്ച സംഭവത്തോടെ ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമായിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഒരു ഓസ്ട്രേലിയന്‍ മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹര്‍ഭജനെതിരെ പോണ്ടിംഗ് ആഞ്ഞടിച്ചത്. തന്നോടൊപ്പം ഏകദേശം 20 ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിച്ച ഒരാളെയാണ് ഹര്‍ഭജന്‍ മര്‍ദിച്ചത്. ഈ സംഭവത്തോടെ ഹര്‍ഭജനെ കുറിച്ച് വിലയിരുത്താന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചിരിക്കുകയാണ്. വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ തെറ്റ് ചെയ്തിരിക്കുകയാണെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഹര്‍ഭജനുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും ഊതിവീര്‍പ്പിക്കപ്പെടുകയായിരുനെന്ന് ഓസീസ് നായകന്‍ പറഞ്ഞു. ആന്‍ഡ്രു സൈമോണ്ട്സിനെ കുരങ്ങനെന്ന് വിളിച്ചിട്ടും ഹര്‍ഭജന്‍ ചെറിയ രീതിയില്‍ മാത്രം ശിക്ഷിക്കപ്പെട്ടത് ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വിഷയമാണെന്നും പോണ്ണടിംഗ് കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|