|
| ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ്:ഇന്ത്യ ജേതാക്കള്‍ |
| കൊളംബൊ(ഏജന്‍സി):, ഞായര്‍, 11 മെയ് 2008 ( 18:04 IST ) | |
തുടര്‍ച്ചയായ നാലാം തവണയും ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ജേതാക്കളായി. ശ്രീലങ്കയെ 177 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ വിജയകരീടമണിഞ്ഞത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിനു 260 റണ്‍സെടുത്തപ്പോള്‍ ലങ്കന്‍ വനിതകളുടെ മറുപടി വെറും 83 റണ്‍സില്‍ ഒതുങ്ങി. സ്കോര്‍ ഇന്ത്യ 260/7, ശ്രീലങ്ക 35.2 ഓവറില്‍ 83ന് ഓള്‍ ഔട്ട്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സീമയും, നീതു ഡേവിഡും, രണ്ട് വിക്കറ്റ് പിഴുത റുമേലി ധറുമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. നേരത്തെ ആശ റാവത്ത്(97), ക്യാപ്റ്റന്‍ മിതാലി രാജ്(66), റുമേലി ധര്‍ (50) എന്നിവരുടെ അര്‍ധ ശതകങ്ങളുടെ കരുത്തിലാണ് ഇന്ത്യ 260 റണ്‍സ് അടിച്ചു കൂട്ടിയത്. മിതാലി രാജ് മത്സരത്തിലെ താരമായപ്പോള്‍ റുമേലി ധര്‍ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|