|
| നൈറ്റ് റൈഡേഴ്സിന് പിഴശിക്ഷ |
| ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008 ( 11:44 IST ) | |
ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരായി ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറുകള്‍ ബൌള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുത്തതിന് കൊല്‍ക്കൊത്ത നൈറ്റ് റൈഡെഴ്സിന് പിഴ ശിക്ഷ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കുറഞ്ഞ ഓവര്‍ റേറ്റിന്‍റെ പേരില്‍ കൊല്‍ക്കൊത്ത ശിക്ഷിക്കപ്പെടുന്നത്. 1,000 അമേരിക്കന്‍ ഡോളറാണ് മാച്ച് റഫറി തലത് അലി പിഴയായി വിധിച്ചിട്ടുള്ളത്. ഐ സി സി നിയമപ്രകാരമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. കൂടുതല്‍ സമയമെടുത്ത് ബൌള്‍ ചെയ്യുന്ന ഓരോ ഓവറിനും 500 ഡോളര്‍ വീതം പിഴ നല്‍കണമെന്നാണ് വ്യവസ്ഥ. ബാംഗ്ലൂര്‍ ടീമിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ കൊല്‍ക്കൊത്ത ടീം 500 ഡോളര്‍ പിഴ അടച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|