|
| ദ്രാവിഡിനെ വിശ്വസിച്ചത് അബദ്ധമായി: മല്യ |
| ബാംഗ്ലൂര്‍ (ഏജന്‍സി), തിങ്കള്‍, 12 മെയ് 2008 ( 12:11 IST ) | |
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്‍റെ നായകന്‍ രാഹുല്‍ ദ്രാവിഡിനെയും മുന്‍ ചീഫ് എക്സിക്യൂട്ടീവ് ചാരു ശര്‍മയെയും അമിതമായി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് ടീമിന്‍റെ ഉടമ വിജയ് മല്യ. ടീം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നത് വലിയ അബദ്ധമായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടനവധി ക്രിക്കറ്റ് മത്സരങ്ങള്‍ കാണാറുണ്ടെങ്കിലും ക്രിക്കറ്റിനെ സംബന്ധിച്ച് താന്‍ ഒരു വിദഗ്ധനല്ലെന്നും ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടിക തയാറാക്കിയിരുന്നെന്നും മല്യ വിശദമാക്കി. എന്നാല്‍ ദ്രാവിഡ് പ്രതിഭാധനനായ കളിക്കാരനും ടീമിന്‍റെ ഐക്കണുമായിരുന്നതിനാല്‍ താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയായിരുനെന്നും ചാരു ശര്‍മ ഇക്കാര്യത്തില്‍ ദ്രാവിഡിനെ പിന്തുണക്കുകയായിരുനെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ടീം അംഗങ്ങളുടെ അന്തിമ ലിസ്റ്റ് കണ്ടപ്പോള്‍ ഇത് ടെസ്റ്റ് ടീമിനെപ്പോലെയുണ്ടെന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞതാണ്. എന്നാല്‍ ദ്രാവിഡും ചാരുവും ശരിയായ ഉപദേശം നല്‍കിയിരിക്കാനാണ് സാധ്യതയെന്ന് കരുതി അവരെ വിശ്വസിക്കുകയായിരുന്നു. മറ്റ് കളികളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ നായകനാണ് പരമപ്രധാനമെന്ന വസ്തുതയും പരിഗണിച്ചാണ് ദ്രാവിഡില്‍ വിശ്വാസം അര്‍പ്പിച്ചത്.
രണ്ടാം ഘട്ട ലേലത്തില്‍ ദ്രാവിഡ് ഇല്ലാതിരുന്നപ്പോള്‍ സ്വന്തം ലിസ്റ്റില്‍ നിന്നുള്ള കളിക്കാരെ തെരഞ്ഞെടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതാണെന്നും മല്യ പറഞ്ഞു. എന്നാല്‍ ചാരു ശര്‍മയാണ് ഇതിനെ എതിര്‍ത്തത്. മിസ്ബ ഉള്‍ ഹഖിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്‍റെ ആഗ്രഹ പ്രകാരമായിരുനെന്നും മല്യ ചൂണ്ടിക്കാട്ടി. എന്നാല്‍ പരാജയങ്ങള്‍ വന്നപ്പോള്‍ പരിശീലനത്തിനുള്ള ശരിയായ സൌകര്യങ്ങള്‍ ഇല്ലാത്തതും ടീമംഗങ്ങള്‍ക്കിടയിലെ ഒത്തിണക്കമില്ലായ്മയുമാണ് പ്രശ്നമെന്ന് വരുത്തി തീര്‍ക്കാനായി ശ്രമം. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുന്നത് ശരിയല്ലെന്ന് താന്‍ നിശ്ചയിച്ചത് ഈ അവസരത്തിലാണെന്ന് മല്യ പറഞ്ഞു.
പരിശിലനത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന ബ്രിജേഷ് പട്ടേലിനെ കൊണ്ടുവന്നത് അങ്ങിനെയാണ്. തന്നാല്‍ കഴിയുന്നത്ര ശ്രമിച്ച് ടീമിനായി വിജയങ്ങള്‍ ഒരുക്കണമെന്നാണ് ദ്രാവിഡിനോട് താന്‍ ആവശ്യപ്പെടുന്നതെന്നും മല്യ വ്യക്തമാക്കി. ഐ പി എല്‍ പോയിന്‍റ് പട്ടികയില്‍ ടീം ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്നത് ദ്രാവിഡിനെ പോലെ തനിക്കും ആസ്വദിക്കാന്‍ പറ്റാത്ത കാര്യമാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|