യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഒത്തുകളി: സാമുവല്‍സിനു രണ്ടു വര്‍ഷം വിലക്ക്‌
പോര്‍ട്ട്‌ ഓ‍ഫ്‌ സ്പെയിന്‍ (ഏജന്‍സി)‍:, ചൊവ്വ, 13 മെയ് 2008   ( 12:31 IST )
ഒത്തുകളി ആരോപണം തെളിഞ്ഞതിനെത്തുടര്‍ന്ന്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ താരം മാര്‍ലന്‍ സാമുവല്‍സിനെ രണ്ടു വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കാന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ നിയമപ്രകാരം ലെവല്‍ 4 കുറ്റമാണ് സാമുവല്‍‌സ് ചെയ്തതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

കിഴക്കന്‍ കരിബിയയിലെ മുന്‍ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് അഡ്രിയാന്‍ സോണ്ടേഴ്സ്, മുന്‍ വിന്‍ഡീസ് താരങ്ങളായ കോര്‍ട്ണി വാല്‍‌ഷ്, റിച്ചി റിച്ചാര്‍ഡ്സണ്‍ എന്നിവരടങ്ങിയ അച്ചടക്ക സമിതിയാണ് കേസില്‍ വാദം കേട്ടത്. അതിവേഗമുള്ള ഓഫ് സ്പിന്നുകളെറിയുമ്പോള്‍ കൈ അനുവദനീയമായ 15 ഡിഗ്രിയില്‍ കൂടുല്‍ മടക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബൌള്‍ ചെയ്യുന്നതില്‍ നിന്നും സാമുവല്‍‌സിനെ ഐ സി സി വിലക്കിയിരുന്നു.

2007 ജനുവരിയില്‍ നാഗ്പൂരില്‍ ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസുമായി നടന്ന ആദ്യ ഏകദിനത്തിനുള്ള ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വാതുവെപ്പുകാരന്‍ മുകേഷ്‌ കോച്ചാര്‍ക്കു നല്‍കിയെന്നായിരുന്നു സാമുവല്‍സിനെതിരായ ആരോപണം. വെസ്റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‍റെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ ഇതു സത്യമാണെന്നു തെളിഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദ്രാവിഡിനെ വിശ്വസിച്ചത് അബദ്ധമായി: മല്യ
നൈറ്റ് റൈഡേഴ്സിന് പിഴശിക്ഷ
ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌:ഇന്ത്യ ജേതാക്കള്‍
ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധിക്കണമെന്ന് പോണ്ടിംഗ്
ഐപിഎല്‍ ഫൈനല്‍: വാംഖ്‌ഡേയില്‍ നിന്ന് മാറ്റി
ഹര്‍ഭജന്‍റെ ശരിയായ മുഖം വ്യക്തമായി: പോണ്ടിംഗ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace