യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
മുംബൈ(ഏജന്‍സി), ചൊവ്വ, 13 മെയ് 2008   ( 13:02 IST )
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ സിംഗ് മര്‍ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി സി സി ഐ നിയോഗിച്ച കമ്മീഷണറായ ജസ്റ്റിസ് സുധീര്‍ നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 14 പേജുള്ള റിപ്പോര്‍ട്ട്‌ ബിസിസിഐ പ്രസിഡന്‍റ് ശരദ്‌ പവാറിനാണ്‌ നാനാവതി നല്‍കിയത്‌. റിപ്പോര്‍ട്ട്‌ ഇനി ബിസിസിഐ അച്ചടക്ക സമിതി പരിശോധിക്കും.

ഹര്‍ഭജന്‌ ഐപിഎല്‍ അര്‍ഹമായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നും ശ്രീശാന്ത്‌ ഹര്‍ഭജനെ പ്രകോപിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിലെ ഓരോ വാക്കും വളരെ കരുതലോടെയാണ്‌ തയ്യാറാക്കിയതെന്ന്‌ സുധീര്‍ നാനാവതി പറഞ്ഞു. ഹര്‍ഭജന്‍ സിംഗിന്‍റെയും ശ്രീശാന്തിന്‍റെയും അമ്പയര്‍മാരുടേയും മൊഴിയെടുത്തതിന്‌ ശേഷമാണ്‌ നാനാവതി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

മൊഹാലിയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്‌ പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‍ മത്സരത്തിന്‌ ശേഷമാണ്‌ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത്‌. ഹര്‍ഭജനെ ഐ.പി.എല്ലിലെ പതിനൊന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ മാച്ച്‌റഫറി വിലക്കുകയും ചെയ്തിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒത്തുകളി: സാമുവല്‍സിനു രണ്ടു വര്‍ഷം വിലക്ക്‌
ദ്രാവിഡിനെ വിശ്വസിച്ചത് അബദ്ധമായി: മല്യ
നൈറ്റ് റൈഡേഴ്സിന് പിഴശിക്ഷ
ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌:ഇന്ത്യ ജേതാക്കള്‍
ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധിക്കണമെന്ന് പോണ്ടിംഗ്
ഐപിഎല്‍ ഫൈനല്‍: വാംഖ്‌ഡേയില്‍ നിന്ന് മാറ്റി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace