|
| ഹര്ഭജന് ഒരവസരം കൂടി നല്‍കണമെന്ന് നാനാവതി |
| മുംബൈ(ഏജന്‍സി):, ചൊവ്വ, 13 മെയ് 2008 ( 15:46 IST ) | |
ഹര്‍ഭജന്‍ സിങിന് നന്നാവാന്‍ ഒരവസരം കൂടി നല്‍കണമെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ സിംഗ് മര്‍ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബിസിസിഐ നിയോഗിച്ച കമ്മീഷണര്‍ ജസ്റ്റിസ് സുധീര്‍ നാനാവതി. ഈ സംഭവത്തില്‍ ഹര്‍ഭജന്‍ മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നാനാവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹര്‍ഭജന്‍ തെറ്റ് അംഗീകരിച്ചിട്ടുണ്ട്. തെളിവെടുപ്പ് സമയത്ത് ഹര്‍ഭജന്‍ തര്‍ക്കത്തിനൊന്നും മുതിര്‍ന്നില്ലെന്നും സുധീര്‍ നാനാവതി പറഞ്ഞു. റിപ്പോര്‍ട്ടില്‍ എന്തു നടപടി സ്വീകരിക്കണമെന്നത് ഇനി ബിസിസിഐ അച്ചടക്ക സമിതിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്ന് വിധിപറയാനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ബി സി സി ഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി പറഞ്ഞു. 14 പേജുള്ള റിപ്പോര്‍ട്ട് ബിസിസിഐ പ്രസിഡന്‍റ് ശരദ് പവാറിന് അയച്ചിട്ടുണ്ട്.
ഹര്‍ഭജന് ഐപിഎല്‍ അര്‍ഹമായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നും ശ്രീശാന്ത് ഹര്‍ഭജനെ പ്രകോപിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സുധീര്‍ നാനാവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ഭജന്‍ സിംഗിന്‍റെയും ശ്രീശാന്തിന്‍റെയും അമ്പയര്‍മാരുടേയും മൊഴിയെടുത്തതിന് ശേഷമാണ് നാനാവതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മൊഹാലിയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സ് ഇലവന്‍ മത്സരത്തിന് ശേഷമാണ് ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. ഹര്‍ഭജനെ ഐ.പി.എല്ലിലെ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് മാച്ച്‌റഫറി വിലക്കുകയും ചെയ്തിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|