യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഹര്‍ഭജനെ 10 ഏകദിനങ്ങളില്‍ നിന്നും വിലക്കിയേക്കും
മുംബൈ (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 12:13 IST )
ശ്രീശാന്തിനെ മര്‍ദിച്ച സംഭവത്തില്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് പത്ത് ഏകദിന മത്സരങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബി സി സി ഐ ചുമതലപ്പെടുത്തിയിരുന്ന അപ്പീല്‍‌സ് കമ്മീഷണര്‍ സുധീര്‍ നാനാവതി ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഹര്‍ഭജന് നല്‍കേണ്ട ശിക്ഷയെ സംബന്ധിച്ച് നാനാവതി ശിപാര്‍ശകളൊന്നും നല്‍കിയിട്ടില്ലെങ്കിലും ശിക്ഷ സംബന്ധിച്ച് ബി സി സി ഐ തീരുമാനത്തിലെത്തിയതായാണ് സൂചന. ഹര്‍ഭജന് അഞ്ചോ പത്തോ ഏകദിന മത്സരങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഹര്‍ഭജനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും ബി സി സി ഐ അയഞ്ഞതായാണ് അറിയുന്നത്.

ഹര്‍ഭജന്‍ സിംഗിന്‌ നന്നാവാന്‍ ഒരവസരം കൂടി നല്‍കണമെന്ന് ജസ്റ്റിസ് സുധീര്‍ നാനാവതി അഭിപ്രായപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഹര്‍ഭജന്‍ മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നാനാവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹര്‍ഭജന്‍ തെറ്റ് അംഗീകരിച്ചിട്ടുണ്ട്. തെളിവെടുപ്പ് സമയത്ത് ഹര്‍ഭജന്‍ തര്‍ക്കത്തിനൊന്നും മുതിര്‍ന്നില്ലെന്നും സുധീര്‍ നാനാവതി പറഞ്ഞു. റിപ്പോര്‍ട്ടില്‍ എന്തു നടപടി സ്വീകരിക്കണമെന്നത് ഇനി ബിസിസിഐ അച്ചടക്ക സമിതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹര്‍ഭജന്‌ ഒരവസരം കൂടി നല്‍കണമെന്ന് നാനാവതി
നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
ഒത്തുകളി: സാമുവല്‍സിനു രണ്ടു വര്‍ഷം വിലക്ക്‌
ദ്രാവിഡിനെ വിശ്വസിച്ചത് അബദ്ധമായി: മല്യ
നൈറ്റ് റൈഡേഴ്സിന് പിഴശിക്ഷ
ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌:ഇന്ത്യ ജേതാക്കള്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace