|
| കോപമടക്കാന്‍ ഹര്‍ഭജനോട് ഗാംഗുലി |
| ന്യൂഡല്‍ഹി(ഏജന്‍സി):, 18 മെയ് 2008 ( 11:50 IST ) | |
പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനോട് കോപം നിയന്ത്രിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഞങ്ങള്‍ സീനിയര്‍ താരങ്ങള്‍ ഹര്‍ഭജനൊപ്പമുണ്ട്. ടീമിന് ഭാജിയുടെ സേവനം അത്യാവശ്യമാണ്. ഭാജിയുടെ സ്ഥാനം എത്ര വലുതാണെന്ന് മനസിലാക്കി കോപം നിയന്ത്രിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണം. ഇല്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും - ദാദ ഉപദേശിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് ഗാംഗുലി ഹര്‍ഭജനെ ഉപദേശിച്ചത്.
കളിക്കളത്തില്‍ ഹര്‍ഭജന്‍ അക്രമണോത്സുകനായ കളിക്കാരനാണ്. എന്നാല്‍ ഒരു നല്ല ഹൃദയത്തിന്‍റെ ഉടമയും കൂടിയാണ് ഭാജി. ആര്‍ക്കും എപ്പോഴും എന്തു സഹായം ചെയ്യുന്ന ഒരു നല്ല മനുഷ്യന്‍. ഗാംഗുലി പറഞ്ഞു. ഐ പി എല്‍ ഒരു വിനോദോപാധി എന്ന നിലയില്‍ പുതിയ അനുഭവമാണെങ്കിലും യഥാര്‍ത്ഥ പരീക്ഷണം ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
കരിയറില്‍ സച്ചിനോടൊപ്പമുളള ഓപ്പണിംഗാണ് താന്‍ ഏറെ ആസ്വദിച്ചിട്ടുളളതെന്നും ഇപ്പോഴും സച്ചിനോടൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഗാംഗുലി പറഞ്ഞു. സേവാഗും മഹാനായ കളിക്കാരനാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടി വരികയാണെങ്കില്‍ ഞാന്‍ സച്ചിനെ തെരഞ്ഞെടുക്കും. ഇന്ത്യന്‍ ടിമിലെ ഏറ്റവും അടുത്ത കൂട്ടുകരനാരാണെന്ന ചോദ്യത്തിന് ടീമില്‍ സച്ചിന്‍, ദ്രാവിഡ്, സേവാഗ്, ഹര്‍ഭജന്‍, കുംബ്ലെ തുടങ്ങിയവരെല്ലാം തന്‍റെ അടുത്ത കൂട്ടുകാരാണെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|