|
| ഐപിഎല്‍: പണം കിട്ടിയില്ലെന്ന് ഓസീസ് താരങ്ങള്‍ |
| മെല്‍ബണ്‍ (ഏജന്‍സി):, ഞായര്‍, 18 മെയ് 2008 ( 14:03 IST ) | |
ബിസിസിഐയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ച് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ കളിക്കാര്‍ക്ക് ഫ്രാഞ്ചൈസികള്‍ വാഗ്‌ദാനം ചെയ്‌ത പണം ഇതുവരെ നല്‍കിയില്ലന്ന് ആരോപണം. ഐപിഎല്‍ ടീം മാനേജ്‌ന്‍റിനെ പല തവണ പണത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുവെങ്കിലും പ്രതികരണമില്ലന്നാണ് ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പരാതി. പേരു വെളിപ്പെടുത്താനാ ഗ്രഹിക്കാത്ത ചില കളിക്കാരെ ഉദ്ധരിച്ച് സണ്‍ ഹെറാള്‍ഡ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ആദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ പണം നല്‍കുമെന്നായിരുന്നു ഒരു ഫ്രാഞ്ചൈസി പറഞ്ഞത്. പിന്നീട് അടുത്ത ആഴച നല്‍കാമെന്ന് പറഞ്ഞു. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കകം നല്‍കാമെന്ന് പറഞ്ഞു. ഇനി പണം കൈയ്യില്‍ കിട്ടിയ ശേഷമെ ഞാന്‍ നിങ്ങളെ വിശ്വസിക്കുകയുള്ളൂവെന്ന് ഞാന്‍ പ്രതികരിച്ചു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഓസീസ് താരം പത്രത്തോട് പറഞ്ഞു. മറ്റൊരു താരം തവണകളായെങ്കിലും പണം മേടിച്ചെടുക്കാനുളള ശ്രമത്തിലാണത്രെ.
കളിക്കാര്‍ ഇക്കാര്യത്തില്‍ നിരാശയിലാണന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി പോള്‍ മാര്‍ഷും വെളിപ്പെടുത്തിയിട്ടുണ്ട്. റിക്കി പോണ്ടിംഗ്, ബ്രെറ്റ് ലീ, മൈക്ക് ഹസ്സി, സൈണ്‍ കാറ്റിച്ച്, ആന്‍ഡ്രൂ സൈമണ്ട്‌സ് തുടങ്ങിയ കളിക്കാരാണ് രണ്ടാഴ്‌ച ഐപിഎല്ലില്‍ കളിച്ച ശേഷം ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|