|
| വിംബിള്‍ഡണില്‍ കളിക്കാനാകുമെന്ന് സാനിയ |
| ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 19 മെയ് 2008 ( 12:45 IST ) | |
വിംബില്‍ഡണ്‍ ടൂര്‍ണമെന്‍റിന് മുന്നോടിയായി കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള സാനിയ ഇതിനോടകം തന്നെ അടുത്താഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ കളിക്കാന്‍ കഴിയാത്തത് സ്വാഭാവികമായും നിരാശക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ പരിധിയില്‍ നില്‍ക്കുന്നതല്ല. കളിക്കളത്തില്‍ അധികം വൈകാതെ തിരിച്ചെത്താനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാനിയ പറഞ്ഞു.
ലോക മുപ്പത്തിരണ്ടാം നമ്പര്‍ താരമായ സാനിയ ഇതിനു മുമ്പ് മൂന്നു തവണയാണ് ഫ്രഞ്ച് ഓപ്പണില്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ ഒരിക്കല്‍ പോലും ഒന്നാം റൌണ്ടിന് അപ്പുറം കടക്കാന്‍ സാനിയക്ക് കഴിഞ്ഞിട്ടില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|