|
| ഷാറൂഖിനും പെരുമാറ്റചട്ടം ബാധകം: ബിസിസിഐ |
| ന്യൂഡല്‍ഹി (ഏജന്‍സി), തിങ്കള്‍, 19 മെയ് 2008 ( 14:57 IST ) | |
ഐ സി സിയുടെ പെരുമാറ്റ ചട്ടങ്ങള്‍ ഷാരൂഖ് ഖാനും ബാധകമാണെന്ന് ബി സി സി ഐ വ്യക്തമാക്കി. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമയായ ഷാരൂഖ് ഖാന്‍ ടിമിന്‍റെ ഡ്രസിംഗ് റൂമിലും കളിക്കളത്തില്‍ ടീമംഗങ്ങള്‍ക്കുള്ള പ്രത്യേക ബങ്കറിലും പ്രവേശിക്കുന്നത് തടഞ്ഞ ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിയുടെ നടപടി വിവാദമായതോ ടെയാണ് ബി സി സി ഐ വിശദീകരണവുമായി രംഗതെത്തിയിട്ടുള്ളത്. എന്നാല്‍ ടീം മാനേജര്‍മാര്‍ക്ക് ഐ സി സി നിയമങ്ങള്‍ ബാധകമല്ലെന്നാണ് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്‍റെ നിലപാട്. മാനേജര്‍മാര്‍ക്ക് നിയമം ബാധകമാണെങ്കില്‍ തന്നെ ഷാരൂഖ് ടീമിന്‍റെ പന്ത്രണ്ടാമനാണെന്നും ടീം ഡയറക്‌ടര്‍ ജോയ് ഭട്ടാചാര്യ വ്യക്തമാക്കി.
അതേ സമയം കളിക്കാര്‍ക്കുള്ള ബങ്കറില്‍ ഇരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളാന്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ടീം മാനേജര്‍ക്കും കളിക്കാര്‍ക്കും വേണ്ടി മാത്രമുള്ളതാണ് ബങ്കറെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|