യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സാമുവല്‍‌സ് നിയമ നടപടിക്കൊരുങ്ങുന്നു
മെല്‍ബണ്‍ (ഏജന്‍സി), തിങ്കള്‍, 19 മെയ് 2008   ( 15:26 IST )
ഇന്ത്യക്കാരനായ വാതുവയ്പ്പ്‌കാരനുമായി ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തെ വിലക്കേല്‍പ്പിക്കപ്പെട്ട വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം മര്‍ലോണ്‍ സാമുവല്‍‌സ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. വിലക്കിനെതിരെ കോടതിയെ സമീപിക്കാനാണ് സാമുവല്‍‌സിന്‍റെ തീരുമാനം. വില്ലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച അച്ചടക്ക സമിതിയുടെ ഒരംഗത്തിന്‍റെ പിന്തുണയും ഇക്കാര്യത്തില്‍ സാമുവല്‍‌സിന് ഉണ്ടെന്നാണ് വാര്‍ത്ത പുറത്തുവിട്ട ഹെറാള്‍ഡ് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സാമുവല്‍‌സിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അച്ചടക്ക സമിതിയംഗമായ മുന്‍ നായകന്‍ റിച്ചി റിച്ചാര്‍ഡ്സണ്‍ പിന്നീട് സാമുവല്‍‌സിനു മേല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നത് കടുത്ത അനീതിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്തര്‍ദേശീയ ക്രിക്കറ്റ് കൌണ്‍സിലിന്‍റെ കടുത്ത നിയമങ്ങളാണ് നടപടിക്ക് കാരണമെന്നും റിച്ചര്‍ഡ്സണ്‍ പറഞ്ഞിരുന്നു.

വാതുവയ്പ്പുകാരനായ മുകേഷ് കൊച്ചാറുമായി ബന്ധപ്പെട്ടതിന്‍റെ പേരിലാണ് സാമുവല്‍‌സിനെതിരെ നടപടി എടുത്തത്. 2007 ജനുവരിയില്‍ നാഗ്പൂരില്‍ ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസുമായി നടന്ന ആദ്യ ഏകദിനത്തിനുള്ള ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ കോച്ചാര്‍ക്കു നല്‍കിയെന്നായിരുന്നു സാമുവല്‍സിനെതിരായ ആരോപണം. വെസ്റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‍റെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തില്‍ ഇതു സത്യമാണെന്നു തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഷാറൂഖിനും പെരുമാറ്റചട്ടം ബാധകം: ബി‌സി‌സി‌ഐ
വിംബിള്‍ഡണില്‍ കളിക്കാനാകുമെന്ന് സാനിയ
ഐപിഎല്‍: പണം കിട്ടിയില്ലെന്ന് ഓസീസ്‌ താരങ്ങള്‍
കോപമടക്കാന്‍ ഹര്‍ഭജനോട് ഗാംഗുലി
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫൈനലുകള്‍ രാത്രിയില്‍
അക്തറിനെതിരായ മാനനഷ്‌ട കേസ് പിന്‍‌വലിച്ചു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...