|
| ആഷസിനായി തിരിച്ചുവരാന്‍ തയാര്‍: വോണ്‍ |
| സിഡ്നി (ഏജന്‍സി), ചൊവ്വ, 20 മെയ് 2008 ( 12:05 IST ) | |
അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആഷസ് പരമ്പരയില്‍ ആവശ്യമെങ്കില്‍ കളിക്കാന്‍ തയാറാണെന്ന് ഓസ്ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ മികച്ചൊരു സ്പിന്നറുടെ അഭാവം പ്രകടമാകുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടക്ക യാത്രക്ക് ഒരുക്കമാണെന്നാണ് വോണ്‍ പറഞ്ഞത്. സ്റ്റുവര്‍ട്ട് മക്ഗില്ലിന് കളിക്കാന്‍ കഴിയാതെ വരികയും നായകന്‍ റിക്കി പോണ്ടിംഗിന് തന്‍റെ സേവനം അനിവാര്യമാണെന്ന് തോന്നുകയും ചെയ്യുകയാണെങ്കില്‍ കളിക്കാന്‍ തയാറാണെന്ന് വോണ്‍ ഹെറാള്‍ഡ് സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു പര്യടനത്തിനായി സഹായിക്കാമോ എന്ന് റിക്കി പോണ്ടിംഗ് ചോദിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും ഇക്കാര്യം പരിഗണിക്കുമെന്നും വോണ്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|