|
| പേസും ഭൂപതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു |
| ബാംഗ്ലൂര്‍ (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 12:30 IST ) | |
ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണ്ണ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചുകൊണ്ട് ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. ബെയ്ജിംഗ് ഒളിംപിക്സില്‍ പേസിനോടൊപ്പം ഡബിള്‍സ് കളിക്കാന്‍ കഴിയില്ലെന്ന് ഭൂപതി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനെ അറിയിച്ചതായാണ് സൂചന. അതേ സമയം ബെയ്ജിംഗ് ഒളിംപിക്സില്‍ ആരെല്ലാമാണ് കളിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കളിക്കാരല്ലെന്നും പ്രഖ്യാപിക്കപ്പെട്ട ടീമില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രോഹന്‍ ബൊപ്പന്നക്കൊപ്പം ഡബിള്‍സില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ് ഭൂപതി ടെന്നീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍ ഖുറാനക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്. പേസും താനും തമ്മില്‍ ഇപ്പോള്‍ പഴയപോലെ മാനസികമായി അടുപ്പത്തത്തിലല്ലെന്നും കളിയെ കുറിച്ച് അറിയാത്തവരാണ് തങ്ങള്‍ ഒരിമിച്ച് കളിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഭൂപതി വ്യക്തമാക്കിയിട്ടുണ്ട്. മാനസികമായി രണ്ട് ധ്രുവങ്ങളിലായിട്ടും സമ്മര്‍ദം കണക്കിലെടുത്ത് ഏഥന്‍സ് ഒളിംപിക്സില്‍ ഒന്നിച്ച് കളിച്ചത് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും ഭൂപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേവലം പേരിനായി ഒരു ടീമിനെ അയക്കുന്നതിനെക്കാള്‍ ജയസാധ്യതയുള്ള ടീമിനെ അയക്കണമെന്നാണ് ഭൂപതി ഉന്നയിക്കുന്ന ന്യായം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|