യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
യൂറോകപ്പ്: ജര്‍മ്മനി ഫൈനലില്‍
ബാസല്‍(ഏജന്‍സി), വ്യാഴം, 26 ജൂണ്‍ 2008   ( 11:20 IST )
ആവേശം നിറഞ്ഞ പോരാട്ടത്തില്‍ തുര്‍ക്കിയെ കീഴടക്കി ജര്‍മ്മനി യൂറോകപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. കളി തീരാന്‍ 30 സെക്കന്‍ഡ്‌ മാത്രം ശേഷിക്കെ ഫിലിപ്‌ ലാം നേടിയ ഗോളിലൂടെയാണ് ജര്‍മ്മനി 3-2നു വിജയം നേടിയത്. ആദ്യ പകുതിയില്‍ തന്നെ മികച്ച മുന്നേറ്റം പുറത്തെടുത്ത തുര്‍ക്കി 22ആം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പിന്നീട്‌ ശക്തമായി പോരാട്ടം പുറത്തെടുത്ത ജര്‍മ്മനിക്ക് മുന്നില്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിയാതെ പോയ തുര്‍ക്കി പതറുകയായിരുന്നു. തുര്‍ക്കി ഗോള്‍ നേടിയതിനു തൊട്ടു പിറകെ ജര്‍മ്മനി 26ആം മിനിറ്റില്‍ ഷ്വൈന്‍സ്റ്റീഗറിലൂടെ തിരിച്ചടിച്ചു. സ്കോര്‍ 1-1.

ഷ്വൈന്‍സ്റ്റീഗറുടെ ഗോള്‍ ടൂര്‍ണമെന്‍റിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായി വിലയിരുത്തപ്പെടും. 1-1 സമനിലയോടെ കളി തണുപ്പനായി. പിന്നീട് മിറോസ്‌ലാവ് ക്ലോസെയിലൂടെ ജര്‍മനി ലീഡ്‌ നേടി. സ്കോര്‍ (2-1). കളിതീരാന്‍ 11 മിനിറ്റ്‌ ബാക്കിനില്‍ക്കെയാണ് ക്ലോസെ ജര്‍മനിക്ക്‌ ലീഡു നല്‌കിയത്. എന്നാല്‍ ഏറെ കഴിയും മുമ്പെ തുര്‍ക്കി വീണ്ടും തിരിച്ചടിച്ചു. മുന്‍ മത്സരങ്ങളിലെന്നപോലെ തുര്‍ക്കി വീണ്ടും സമനില പിടിക്കുകയായിരുന്നു. 86ആം മിനിറ്റില്‍ സെമി സെന്‍റൂര്‍ക്കാണ് തുര്‍ക്കിക്ക് വേണ്ടി ഗോള്‍ നേടിയത്. സ്കോര്‍ 2-2. എന്നാല്‍ കളി അധികസമയത്തിലേക്ക് നീങ്ങുമെന്ന്‌ തോന്നിച്ച ഘട്ടത്തത്തിലാണ് ജര്‍മ്മനി വിജയ ഗോള്‍ നേടിയത്‍. 89ആം മിനിറ്റില്‍ ഫിലിപ് ലാമിന്‍റെ തീപാറും ഷോട്ടിലൂടെ തുര്‍ക്കിയുടെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തുകയായിരുന്നു. സ്കോര്‍ 3-2.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹോക്കിയിലും കോഴവിവാദം
വിവാദങ്ങള്‍ കരുത്ത് പകര്‍ന്നു: സാനിയ
ട്വന്‍റി20: ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശുമായി
വിംബിള്‍ഡണ്‍: സാനിയ രണ്ടാം റൌണ്ടില്‍
ഏഷ്യ കപ്പ്: ഇന്ത്യ ഹോങ്കോങ്ങിനെതിരെ
ഗിബ്സിന് ഐ‌പി‌എല്‍ വരുമാനം നഷ്‌ടമായേക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...