|
| യൂറോയില്‍ സ്പാനിഷ് വസന്തം |
| വിയന്ന(ഏജന്‍സി), 30 ജൂണ്‍ 2008 ( 10:18 IST ) | |
ഒടുവില്‍ സ്പെയിന് ശാപമോക്ഷം. 44 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ യൂറോ കപ്പ് സ്പെയിനിലേക്ക്. യൂറോ 2008ന്‍റെ കലാശക്കളിയില്‍ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി സ്പെയിന്‍ ചാമ്പ്യന്‍മാരായി. 33-മത് മിനിറ്റില്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് ആണ് യൂറൊ 2008 ന്‍റെ ഫൈനലിലെ ഏക ഗോള്‍ സ്വന്തമാക്കിയത്.
വമ്പന്‍ ഫൈനലുകളില്‍ അടിപതറാത്ത ജര്‍മ്മനിക്ക് 2002 ലോകകപ്പിന് ശേഷം ഒരിക്കല്‍ കൂടി കാലിടറി. ലൂയി അരഗോണിസിന്‍റെ ശിക്ഷണത്തില്‍ എത്തിയ സ്പാനിഷ് കുട്ടികളുടെ വേഗതയേറിയ നീക്കങ്ങള്‍ ജര്‍മ്മനിയെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭരാക്കുകയായിരുന്നു. തലങ്ങും വിലങ്ങും ചടുല നീക്കങ്ങളുമായി മുന്നേറിയ സ്പെയിന് മുന്നില്‍ ബലാക്കും കൂട്ടുകാരും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു.
ടോറസിന്‍റെ പ്രതിഭ അത്രയും കൂട്ടിയിണക്കിയ ഗോള്‍ ആയിരുന്നു സ്പെയിനിനെ യൂറോയി മുത്തമിടാന്‍ വഴിയൊരുക്കിയത്. മൈതാനമധ്യത്തു നിന്നു സാവിയുടെ ത്രൂ പാസ് സ്വീകരിച്ചു കുതിച്ച ടോറസിനെ ചെറുക്കാന്‍ ജര്‍മന്‍ കാവല്‍നിരയില്‍ ഫിലിപ് ലാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാമിനെ അതിവേഗം മറികടന്ന ടോറസ് തടയാന്‍ ഓടിയെത്തിയ ഗോളി ലേമാന്‍റെ തലയ്ക്കു മുകളിലൂടെ പന്തു വലയിലേക്കു കോരിയിട്ടു.
ആദ്യപകുതിയുടെ മധ്യത്തിന് ശേഷം ലീദ് നേടാന്‍ കഴിഞ്ഞെങ്കിലും ആക്രമണ ഫുട്ബോള്‍ തന്നെയാണ് സ്പെയിന്‍ പുറത്തെടുത്തത്. ഭാഗ്യം തുണച്ചിരുന്നെങ്കില്‍ സ്പെയിന്‍ അരഡസന്‍ ഗോളുകള്‍ക്കെങ്കിലും ജയിക്കേണ്ടതായിരുന്നു. 84ലെ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടതിനു ശേഷം സ്പെയിന്‍ ആദ്യമായാണു യൂറോയില്‍ ക്വാര്‍ട്ടര്‍ കടന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്പെയിനിന്റെ ഡേവിഡ് വിയ്യ (നാലു ഗോള്‍) സ്വന്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|