|
| പാകിസ്ഥാന്‍റെ മധുരപ്രതികാരം |
| കറാച്ചി(ഏജന്‍സി), 3 ജൂലൈ 2008 ( 10:07 IST ) | |
ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് മധുരമായി പകരം വീട്ടി. കഴിഞ്ഞ കളിയില്‍ പാകിസ്ഥാന്‍റെ 299 എന്ന സ്കോര്‍ വെറും 42.1 ഓവറില്‍ പിന്തള്ളിയ ഇന്ത്യയോട് അതേ ശൈലിയില്‍ മറുപടി പറയുകയാണ് ബുധനാഴ്ച പാകിസ്ഥാന്‍ ചെയ്തത്. നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇതോടെ ഇന്ന് ശ്രീലങ്കയുമായി നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമായി. ഇന്ന് ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എടുത്തു. മികച്ച സ്കോറാണെങ്കിലും റണ്ണൊഴുകുന്ന കറാച്ചിയിലെ പിച്ചില്‍ അത് പാകിസ്ഥാന് അപ്രാപ്യമായിരുന്നില്ല. എന്ന് മാത്രമല്ല, അനായാസമായി ആ സ്കോര്‍ മറികടക്കാന്‍ അവര്‍ക്കായി. വെറും 45.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ 309 റണ്‍സെടുത്തു. യൂനിസ് ഖാനും ക്യാപ്ടന്‍ മിസ്‌ബാ ഉള്‍ ഹഖുമാണ് പാകിസ്ഥാന്‍റെ വിജയ ശില്‍പ്പികള്‍. 117 പന്തുകളില്‍ നിന്ന് യൂനിസ് ഖാന്‍ 123 റണ്‍സെടുത്തു. മിസ്‌ബാ 62 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്തു. യൂനിസ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സേവാഗും ഗംഭീറും ചേര്‍ന്ന് പാക് ബൌളിംഗിനെ പിച്ചിച്ചീന്തുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 88 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍. എന്നാല്‍ 12 ഓവറില്‍ എത്തുമ്പോഴേക്കും 91 റണ്‍സിന് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പിന്നീട് യുവരാജും രോഹിത് ശര്‍മയും ക്യാപ്ടന്‍ ധോണിയും ചേര്‍ന്ന് മുന്നോട്ടു കൊണ്ടുപോയ ഇന്ത്യന്‍ സ്കോര്‍ ഇര്‍ഫാന്‍ പത്താന്‍റെ വെടിക്കെട്ടിന്‍റെ ബലത്തില്‍ 300 കടന്നു. 76 റണ്‍സെടുത്ത ധോണിയാണ് ടോപ് സ്കോറര്‍.
പാക്കിസ്ഥാനു വേണ്ടി ഓപ്പണര്‍മാരായ സല്‍മാന്‍ ബട്ടും, നസിര്‍ ജംഷഡും മികച്ച തുടക്കം നല്‍കി. ബട്ട് റണ്‍ ഔട്ടായി. ജംഷഡ് പരിക്കേറ്റ് പുറത്തു പോയി. പിന്നീടെത്തിയ മുഹമ്മദ് യൂസഫ് 20 റണ്‍സെടുത്ത് പുറത്തായി. അതിനു ശേഷം യൂനിസ് ഖാനും മിസ്ബയും ചേര്‍ന്ന അപരാജിത കൂട്ടുകെട്ട് പാകിസ്ഥാനെ വിജയതീരത്തെത്തിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|