|
| സാനിയക്കും സുനിതക്കും വൈല്‍ഡ് കാര്‍ഡ് |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 13:00 IST ) | |
ഒളിംപിക്സില്‍ വനിതാ വിഭാഗം ടെന്നീസിന്‍റെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സക്കും സുനിതാ റാവുവിനും വൈല്‍ഡ് കാര്‍ഡ് ലഭിച്ചു. ഇരുവരും ഒന്നിച്ച് ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലെങ്കിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. സിംഗില്‍സില്‍ നേരിട്ടുള്ള പ്രവേശനം ലഭിച്ചിട്ടുള്ള സാനിയ ഡബിള്‍ഡില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള താരമാണ്. അമേരിക്കയില്‍ താമസിക്കുന്ന സുനിതയാകട്ടെ ഡബിള്‍സില്‍ ഇന്ത്യയിലെ രണ്ടാം സീഡാണ്. ഇവര്‍ ചേര്‍ന്നുള്ള സഖ്യത്തിന് അത്ഭുതങ്ങള്‍ വിരിയിക്കാന്‍ കഴിയുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.
അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷനാണ് സാനിയക്കും സുനിതക്കും വൈല്‍ഡ് കാര്‍ഡ് ലഭിച്ച വിവരം ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനെ രേഖാമൂലം അറിയിച്ചത്. ഓഗസ്റ്റ് പത്തു മുതല്‍ പതിനേഴ് വരെയാണ് ടെന്നീസ് മത്സരങ്ങള്‍ അരങ്ങേറുക. 21 രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് വനിതാ വിഭാഗം ഡബിള്‍സില്‍ മാറ്റുരയ്ക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|