|
| ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലില്‍ |
| കറാച്ചി (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 11:19 IST ) | |
നിര്‍ണ്ണായകമായ മത്സരങ്ങളില്‍ സടകുടഞ്ഞ എഴുന്നേല്‍ക്കുന്ന പതിവ് രീതി ഇത്തവണയും ഇന്ത്യ തെറ്റിച്ചില്ല. ശ്രീലങ്ക ഉയര്‍ത്തിയ 309 റണ്‍സിന്‍റെ വിജയലക്‍ഷ്യം അനായാസം മറികടന്ന് ധോണിയും കൂട്ടരും ഏഷ്യാ കപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. 19 പന്തുകള്‍ അവശേഷിക്കെ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. പക്വതയോടെ ബാറ്റ് വീശി 62 പന്തുകളില്‍ നിന്നും 67 റണ്‍സ് സ്വന്തമാക്കിയ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് കളിയിലെ കേമന്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ എതിരിടും. ഇന്ത്യയുടെ ജയത്തോടെ വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന്‍ - ബംഗ്ലാദേശ് മത്സരം അപ്രസക്തമായി.
ഇന്ത്യക്ക് വേണ്ടി ഗൌതം ഗംഭീര്‍ (68), വീരേന്ദ്ര സേവാഗ് (42), സുരേഷ് റെയ്ന (54) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. 36 റണ്‍സെടുത്ത ഉപനായകന്‍ യുവ്‌രാജ് സിംഗും 22 റണ്‍സുമായി രോഹിത് ശര്‍മയും പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരനു മുന്നില്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്‌മാന്മാര്‍ അല്‍പ്പമെങ്കിലും പതറിയത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ കുമാര സംഗക്കാരയെയും സനത് ജയസൂര്യയെയും മടക്കി ഇശാന്ത് ശര്‍മ്മ ഇന്ത്യക്ക് നല്ല തുടക്കം നല്‍കി. എന്നാല്‍ അര്‍ധ ശതകം കുറിച്ച നായകന്‍ മഹേല ജയവര്‍ധന (50), കപ്പുഗേഡര (75), ചമര ഡിസില്‍വ (50) എന്നിവര്‍ ചേര്‍ന്ന് ലങ്കന്‍ സ്കോര്‍ 308ല്‍ എത്തിച്ചു. ബാറ്റ്സ്മാന്‍മാരുടെ പറുദീസയായ പിച്ചില്‍ 10 ഓവറില്‍ കേവലം 44 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ ആര്‍ പി സിംഗാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ കൂടുതല്‍ തിളങ്ങിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|