|
| അക്തറിന്‍റെ വിലക്കിന് സ്റ്റേ |
| ലാഹോര്‍ (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 15:54 IST ) | |
ഫാസ്റ്റ് ബൌളര്‍ ഷൊഹൈബ് അക്തറിന് 18 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടി ലാഹോര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ ഇടക്കാല ഉത്തരവ് വരുന്നതുവരെ അക്തറിനെ പാകിസ്ഥാന്‍ ടീമിലേക്ക് തെരഞ്ഞെടുക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അക്തറിനു മേല്‍ ചുമത്തപ്പെട്ട 70 ലക്ഷം രൂപയുടെ പിഴ ശിക്ഷക്ക് മാറ്റമുണ്ടാകില്ലെന്നും കോടതി അറിയിച്ചു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ അക്തര്‍ കളിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊരു താത്ക്കാലിക ആശ്വാസം മാത്രമാണെന്നും അക്തറിന്‍റെ കേസ് സെപ്റ്റംബര്‍ ആറിന് വീണ്ടും പരിഗണിക്കുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിയമ ഉപദേഷ്‌ടാവ് അഭിപ്രായപ്പെട്ടു.
അക്തറിനെ വിലക്കിയ നടപടി അങ്ങേയറ്റം കടുത്തതാണെന്നും പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അച്ചടക്കരാഹിത്യത്തിന്‍റെ പേരില്‍ അഞ്ച് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് 18 മാസമായി കുറയ്ക്കുകയായിരുന്നു. കോടതി തീരുമാനം ഇക്കാര്യത്തില്‍ അന്തിമമായിരിക്കുമെന്നതിനാല്‍ അക്തറിനെ സംബന്ധിച്ചിടത്തോളം ഈ വിധി ഏറെ ഗുണകരമാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|