യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഗോവയില്‍ സ്പോര്‍ട്സ് സിറ്റിയുമായി പേസ്
പനജി(ഏജന്‍സി), ചൊവ്വ, 15 ജൂലൈ 2008   ( 14:48 IST )
ഇന്ത്യന്‍ ടെന്നീസ് താരവും ഡേവിസ് കപ്പ് ക്യാപ്റ്റനുമായ ലിയാണ്ടര്‍ പേസ് ഗോവയില്‍ സ്പോര്‍ട്സ് സിറ്റി നിര്‍മിക്കുന്നു. സ്പോര്‍ട്സ് സിറ്റിയും സ്പോര്‍ട്സ് മെഡിസിന്‍ സൌകര്യവും ഒരുക്കുന്നതിനായി പേസ് ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത് റാണെയുമായി കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു.

മന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ദിഗംബര്‍ കാമത്തുമായി ചര്‍ച്ചകള്‍ നടത്തിയതായി റാണെ പറഞ്ഞു. ഗോവക്കാരനായ ലിയാണ്ടര്‍ സംസ്ഥാനത്തിന്‍റെ അഭിമാനമാണ്. ഇക്കാര്യത്തില്‍ പേസിനെ സര്‍ക്കാര്‍ സഹയിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും റാണെ പറഞ്ഞു.

1973ല്‍ ഗോവയില്‍ ജനിച്ച ലിയാണ്ടര്‍ പേസ് പിന്നീട് കൊല്‍ക്കത്തയിലേക്ക് ചേക്കേറുകയായിരുന്നു. പേസിന്‍റെ അച്ഛന്‍ വൈസ് പേസ് ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിന്‍റെ സ്പോര്‍ട്സ് മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായിരുന്നു.

ദേശീയതലത്തില്‍ തിളങ്ങി നില്‍ക്കുന്ന പലതാരങ്ങള്‍ക്കും അടിക്കടിയുണ്ടാകുന്ന പരിക്ക് കരിയറില്‍ വില്ലനാവാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് അന്താരാഷ്ട്ര നിലവാരമുളള സ്പോര്‍ട്സ് സിറ്റിയും ലോകനിലവാരമുളള ചികിത്സാ സൌകര്യങ്ങളടങ്ങിയ സ്പോര്‍ട്സ് മെഡിസിന്‍ സിറ്റിയുമാണ് പേസ് വിഭാവനം ചെയ്യുന്നത്. അടുത്ത മാ‍സത്തൊടെ പദ്ധതിയുടെ പൂര്‍ണ രൂപം പേസ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആസിഫിനെ പിന്തുണയ്ക്കില്ല: പിസിബി
ഇന്ത്യന്‍ ടീം ലങ്കയിലേക്ക് തിരിച്ചു
ഉത്തേജക മരുന്ന്‌ ഉപയോഗിച്ചത് ആസിഫെന്ന് സൂചന
ഐപിഎല്‍ താരം ഉത്തേജകം ഉപയോഗിച്ചെന്ന്
പ്രകാശിന് ഫൈനലില്‍ തോല്‍‌വി
സിനിമോള്‍ പൗലോസിന്‌ സ്വര്‍ണ്ണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...